ബോയ്കോട്ട് ചെയ്യാന്‍ സംഘടനകള്‍, 'ബ്രഹ്‌മാസ്ത്ര'യില്‍ പ്രതീക്ഷയോടെ ബോളിവുഡ്

തുടരെ തുടരെയുള്ള പരാജയങ്ങളില്‍ നിന്നുള്ള മുക്തി എന്നോണം ബോളിവുഡ് പ്രതീക്ഷ അര്‍പ്പിക്കുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര. ഇന്ത്യന്‍ പുരാണങ്ങളിലെ ആഴത്തില്‍ വേരൂന്നിയ സങ്കല്‍പ്പങ്ങളും കഥകളും പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ലോകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പുതിയ സിനിമാറ്റിക് പ്രപഞ്ചമാണ് ‘ബ്രഹ്‌മാസ്ത്ര. ഫാന്റസി, സാഹസികത, നന്മ, തിന്മ, സ്നേഹം, പ്രതീക്ഷ എന്നിവ ഒത്തുചേരുന്ന ഒരു സിനിമ.

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം സെപ്റ്റംബര്‍ 9ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 410 കോടിയാണ് ‘ബ്രഹ്‌മാസ്ത്ര’യുടെ നിര്‍മ്മാണ ചിലവ്. പബ്ലിസിറ്റിയും പ്രിന്‍ഡിങ്ങും ഒഴികെയുള്ള തുകയാണിത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമയാണ് ഇത് എന്നാണ് വിവരം.

സിനിമയുടെ ഓരോ ഫ്രെയിമിലും ഈ ചെലവ് കാണാനാകും. അയാനും സംഘത്തിനും മികച്ച വിഷ്വലുകള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ജൂണ്‍ 15ന് റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഒരു സാമ്പിള്‍ മാത്രമാണ് എന്നാണ് സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇത് ഇന്ത്യന്‍ മാര്‍വല്‍ ആണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു സിനിമയുടെ ട്രെയ്ലര്‍ എത്തിയിരുന്നത്.

അതേസമയം, ‘ബ്രഹ്‌മാസ്ത്ര’യ്ക്ക് എതിരെ ബോയ്കോട്ട് ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് രണ്‍ബീര്‍ കപൂര്‍ പറയുന്നൊരു വീഡിയോ പ്രചരിപ്പിച്ച് കൊണ്ടാണ് ബ്രഹ്‌മാസ്ത്രയ്ക്ക് എതിരെ ക്യാംപെയ്ന്‍ നടക്കുന്നത്. പഴയൊരു അഭിമുഖത്തിന്റെ വീഡിയോ കട്ടിങ്ങാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതില്‍ ഇഷ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. റെഡ് മീറ്റ് ഭക്ഷണങ്ങള്‍ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും ആയിരുന്നു രണ്‍ബീറിന്റെ മറുപടി. ഈ ഭാഗം മാത്രം കട്ട് ചെയ്ത് ട്വിറ്ററിലിട്ടാണ് ചിത്രത്തിനെതിരെ ബോയ്കോട്ട് ക്യാംപെയ്ന്‍ നടക്കുന്നത്.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, നമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ബ്രഹ്‌മാസ്ത്ര നിര്‍മിക്കുന്നത്. സിനിമയ്ക്ക് മൂന്നുഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബ്രഹ്‌മാസ്ത്ര ഒന്നാം ഭാഗം: ശിവ ആണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ ടൈറ്റില്‍ പ്രയാഗിലെ കുംഭമേളയില്‍ മഹാശിവരാത്രി നാളിലായിരുന്നു റിലീസ് ചെയ്തത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സംവിധായകന്‍ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ രാജമൗലിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

2017ല്‍ ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ ‘ബ്രഹ്‌മാസ്ത്ര’ പ്രഖ്യാപിച്ചത്. റണ്‍ബീറിന്റെ ‘യേ ജവാനി ഹേ ദീവാനി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് താന്‍ ഈ സിനിമയുടെ ആശയം മുന്നോട്ട് വെച്ചതെന്ന് സംവിധായകന്‍ അയാന്‍ നേരത്തെ പറഞ്ഞിരുന്നു. ഏകദേശം അഞ്ച് വര്‍ഷം മുമ്പാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 9ന് തിയറ്ററിലെത്തുന്ന സിനിമ ബോളിവുഡിനെ കൈപിടിച്ച് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക