ആമിര്‍-കിരണ്‍ വിവാഹമോചനത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഫാത്തിമ സന ഷെയ്ഖ്! കാരണമിതാണ്

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ നടി ഫാത്തിമ സന ഷെയ്ഖിന്റെ പേരാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുന്നത്. പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിറും കിരണും വിവാഹമോചിതരാകുന്നത്.

ഫാത്തിമ സന ഷെയ്ഖുമായുള്ള ആമിറിന്റെ പ്രണയമാണ് കിരണുമായുള്ള വിവാഹമോചനത്തിലേക്ക് എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലതാരമായി സിനിമയില്‍ എത്തിയ ഫാത്തിമ ആമിര്‍ ഖാന്റെ ദംഗല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.

ദംഗലിലൂടെ ഏറെ ശ്രദ്ധേയായ ഫാത്തിമ ആമിറിനൊപ്പം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, അനുരാഗ് ബസുവിന്റെ ലൂഡോ എന്നീ സിനിമകളിലും മികച്ച വേഷങ്ങളില്‍ എത്തി. ആമിറിന്റേയും സനയുടേയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ട്വിറ്ററില്‍ ആശംസകള്‍ ഉള്‍പ്പെടെ പങ്കുവയ്ക്കുകയാണ് പലരും.

हम भारत के लोग on Twitter: "When Aamir Khan and Fatima Sana Shaikh's love  affair upset Kiran Rao https://t.co/qRTciBYQ6U" / Twitter

മുമ്പ് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ ഫാത്തിമ ഗോസിപ്പുകളെ തള്ളിയിരുന്നു. ആമിറിന് തന്റെ ജീവിതത്തിലുള്ളത് വലിയ സ്ഥാനമാണെന്നും താരം പ്രതികരിച്ചിരുന്നു. ആമിറിന്റെ വിവാഹമോചനത്തോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

Latest Stories

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ