ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ...; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ആധിപത്യം ഉറപ്പിച്ച താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് നിരവധി സിനിമാ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും ദീപിക ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍ ദീപികയെ തന്റെ ഭാര്യ ആക്കണമെന്ന ആഗ്രഹം പറഞ്ഞ നടന്‍ സഞ്ജയ് ദത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ദീപികയെ തന്റെ നാലാം ഭാര്യ ആക്കാനാണ് സഞ്ജയ് ദത്ത് ആഗ്രഹിച്ചത്. ”ചോളി കേ പീച്ചേ എന്ന ഗാനം ഇന്ന് ചിത്രീകരിച്ചാല്‍ ഏത് നടിക്ക് മാധുരി ദീക്ഷിതിന്റെ അടുത്തെത്താന്‍ കഴിയും” എന്ന ചോദ്യത്തോടാണ് സഞ്ജയ് ദത്ത് പ്രതികരിച്ചത്.

പിന്നാലെ ദീപിക പദുക്കോണ്‍ എന്ന് സഞ്ജയ് മറുപടി നല്‍കുകയായിരുന്നു. ”അവള്‍ സുന്ദരിയാണ്. ഞാന്‍ കുറച്ചുകൂടി ചെറുപ്പമായിരുന്നെങ്കില്‍ അവള്‍ എന്റെ നാലാമത്തെ ഭാര്യയാകുമായിരുന്നു” എന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു. റെഡ്ഡിറ്റിലാണ് ഈ അഭഭിമുഖത്തിന്റെ ത്രെഡ് വൈറലായിരിക്കുന്നത്. സഞ്ജയ് ദത്തിനെതിരെ വിമര്‍ശന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഇത് ദീപികയ്ക്ക് കോംപ്ലിമെന്റ് നല്‍കിയതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, നടി റിച്ച ശര്‍മ്മ ആയിരുന്നു സഞ്ജയുടെ ആദ്യ ഭാര്യ. 1996ല്‍ ഈ ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ ടെലിവിഷന്‍ താരവും സോഷ്യല്‍ ആക്ടിവിസ്റ്റുമായ റിയ പിള്ളയെ നടന്‍ വിവാഹം ചെയ്തു. 2008ല്‍ ഈ ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ നടന്‍ മാന്യത ദത്തിനെ വിവാഹം ചെയ്യുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ