'ഹെഡ്‌ലൈറ്റുമില്ല, ബമ്പറുമില്ല, കൃതി ഒരു ഭ്രാന്തിയായ സ്ത്രീ'; 'പരംസുന്ദരി' താരത്തെ ആക്ഷേപിച്ച് നടി ഭൈരവി

ബോളിവുഡില്‍ അധികം ഹേറ്റേഴ്‌സ് ഇല്ലാത്ത നായികയാണ് കൃതി സനോന്‍. എന്നാല്‍ അനാവശ്യ വിവാദങ്ങളിലേക്ക് താരത്തെ വലിക്കാനുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തനിക്കെതിരെ അശ്ലീലമായ തരത്തില്‍ ആക്ഷേപമുയര്‍ത്തിയ ബോളിവുഡ് നടി ഭൈരവിയോട് കൃതി പ്രതികരിച്ച രീതി പ്രശംസ നേടിയിരുന്നു.

”കൃതി ഒരു ഭ്രാന്തിയായ സ്ത്രീയെ പോലെയാണ് പെരുമാറുന്നത്. എങ്ങിനെയാണ് അവരൊരു നടിയായത്? ഹെഡ്ലൈറ്റില്ല, ബമ്പറുമില്ല. കോളേജ് വിദ്യാര്‍ത്ഥികള്‍ പോലും ഇതിലും മെച്ചമാണ് എന്നായിരുന്നു ഭൈരവിയുടെ വിമര്‍ശനം. ഈ പരാമര്‍ശം വിവാദമാവുകയും, ഒരുപാട് ഭൈരവിക്ക് എതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഭൈരവിയുടെ ആക്ഷേപത്തെ കുറിച്ച് കൃതിയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ആരാണ് ഭൈരവി?’ എന്നായിരുന്നു കൃതിയുടെ ചോദിച്ചത്. ‘ഹേറ്റ് സ്റ്റോറി’ എന്ന സിനിമയില്‍ മുഖം കാണിച്ച ഒരാളാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ കൃതി പറയുന്ന മറുപടിയാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

”സത്യത്തില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ പേരിലെ വിവാദം കൊണ്ടെങ്കിലും അവര്‍ക്ക് പബ്ലിസിറ്റി ലഭിച്ചു. കുറച്ചു പേര്‍ ആരാണ് ഭൈരവി എന്ന് അന്വേഷിച്ചു മനസിലാക്കി. ഞാന്‍ മൂലം ഒരാള്‍ക്ക് പബ്ലിസിറ്റി കിട്ടുന്നതില്‍ തികച്ചും സന്തോഷിക്കുന്നു” എന്നായിരുന്നു കൃതിയുടെ വാക്കുകള്‍.

അതേസമയം, വരുണ്‍ ധവാനൊപ്പമുള്ള ‘ഭേദിയ’ ആണ് കൃതിയുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നവംബര്‍ 25ന് റിലീസ് ചെയ്യുന്ന ചിത്രം അമര്‍ കൗശിക് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ‘ഡുംകേശ്വരി’ എന്ന കൃതിയുടെ ഐറ്റം നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി