പ്രഭാസ് ആരാധകര്‍ എന്നെ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുകയാണ്; ആരോപണവുമായി വിവേക് അഗ്നിഹോത്രി

പ്രഭാസ് ആരാധകര്‍ തന്നെ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്തുവെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ‘ദ വാക്‌സിന്‍ വാര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ 28ന്, ഇന്ന് വാക്‌സിന്‍ വാര്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പ്രഭാസ് ചിത്രം ‘സലാര്‍’ നേരത്തെ സെപ്റ്റംബര്‍ 28ന് ആയിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് താന്‍ ആക്രമിക്കപ്പെട്ടത് എന്നാണ് സംവിധായകന്‍ പറയുന്നത്.

”ദ വാകിസിന്‍ വാറിനൊപ്പം റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു സലാര്‍. പ്രഭാസ് ആരാധകര്‍ അസഭ്യം പറയുകയും പരിഹസിക്കുകയും ചെയ്യുന്നു. ദ വാക്സിന്‍ വാര്‍ ഒരു ചെറിയ സിനിമയാണ്. വലിയ താരങ്ങളൊന്നുമില്ല. 12.5 കോടിയാണ് ആകെ ചിലവായത്. സലാര്‍ 300 കോടിയുടെ ചിത്രമാണ്” എന്നാണ് വിവേക് അഗ്‌നിഹോത്രി പറയുന്നത്.

‘ജവാന്‍’ സിനിമയുടെ വിജയത്തിന് പിന്നാലെ ഷാരൂഖ് ഖാന്റെ ആരാധകരും തന്നെ അസഭ്യം പറഞ്ഞുവെന്ന് വിവേക് അഗ്‌നിഹോത്രി ആരോപിക്കുന്നുണ്ട്. വലിയ ബോളിവുഡ് താരങ്ങളുടെ ആരാധര്‍ തന്റെ മകളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സംവിധായകന്‍ തുറന്നു പറഞ്ഞു.

അതേസമയം, സലാറിന്റെ റിലീസ് ഡിസംബര്‍ 22ലേക്ക് മാറ്റിയിരുന്നു. ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’യും ഡിസംബര്‍ 22ന് തന്നെയാണ് റിലീസിനൊരുങ്ങുന്നത്. കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. പൃഥ്വിരാജ് ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ