ആ മുപ്പത് പേര്‍ക്കും ഐശ്വര്യ അന്ന് ഭക്ഷണം വിളമ്പി തന്നു, ഭൂമിയിലെ ഏറ്റവും ഭാഗ്യവാന്‍മാര്‍ തങ്ങളാണെന്ന് തോന്നി: ഗായകന്‍ വിശാല്‍

ഐശ്വര്യ റായ് മകള്‍ ആരാധ്യയുടെ എല്ലാ കാര്യങ്ങളും നോക്കി കണ്ട് ചെയ്യുന്ന നല്ലൊരു അമ്മയാണെന്ന് അഭിഷേക് ബച്ചന്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പല കാര്യങ്ങളിലും ഐശ്വര്യ മാതൃകയാണെന്ന് പറയുകയാണ് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്ലാനി. അഭിഷേക് എത്തിയ ഒരു റിയാലിറ്റി ഷോയിലാണ് വിശാല്‍ സംസാരിച്ചത്.

സംഗീത റിയാലിറ്റി ഷോയിലെ ജഡ്ജ് പാനലില്‍ വിശാലും ഉണ്ട്. വലിയ നടിയൊക്കെ ആയ ഐശ്വര്യ റായ് എപ്പോഴെങ്കിലും വീട്ടു ജോലികള്‍ ചെയ്യുമോ എന്നാണ് അവതാരകനായ ആദിത്യ നാരായണ്‍ അഭിഷേകിനോട് ചോദിച്ചതായിരുന്നു. ഇതിനാണ് വിശാല്‍ ദദ്‌ലാനി മറുപടി പറഞ്ഞത്.

അമിതാഭ് ബച്ചനൊപ്പം തങ്ങള്‍ എല്ലാവരും ഒരിക്കല്‍ ഒരു വിദേശ യാത്ര ചെയ്തിരുന്നു. തങ്ങളുടെ കൂടെ ഏകദേശം 30 പേരടങ്ങുന്ന ഒരു വലിയ ടീം തന്നെ ഉണ്ടായിരുന്നു. ഒരു ദിവസം മുഴുവന്‍ ടീമും മിസ്റ്റര്‍ ബച്ചനൊപ്പം അത്താഴം കഴിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

സാധാരണ തങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ കഴിക്കാറുണ്ടെങ്കിലും ഇത്തവണ ആ ടീം മുഴുവന്‍ ഒന്നടങ്കം എത്തുകയായിരുന്നു. എല്ലാവര്‍ക്കുമുള്ള ഭക്ഷണം താന്‍ നല്‍കാമെന്ന് ഐശ്വര്യ പറയുകയായിരുന്നു. അവര്‍ക്കത് ചെയ്യേണ്ട ആവശ്യമില്ല, തങ്ങള്‍ക്കിടയില്‍ ഒരു ഔപചാരികതയും ഉണ്ടായിരുന്നില്ല.

മാത്രമല്ല ഇതൊരു പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതും ആയിരുന്നില്ല. കാരണം അവിടെ ക്യാമറകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അതെല്ലാം ഐശ്വര്യ അവളുടെ സ്നേഹം കൊണ്ട് ചെയ്തതാണ്. ഐശ്വര്യയെ വര്‍ഷങ്ങളായി തന്നെ അറിയാം. അവള്‍ എന്നും ഇങ്ങനെയാണ്. പക്ഷേ അന്ന് നടന്ന കാര്യങ്ങളില്‍ താന്‍ അത്ഭുതപ്പെട്ടിരുന്നു.

കാരണം എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും എല്ലാവര്‍ക്കുമുള്ള പലഹാരം കൂടി വിളമ്പി നല്‍കിയിട്ട് മാത്രമാണ് അവള്‍ കഴിക്കാന്‍ ഇരുന്നത്. ഐശ്വര്യ തങ്ങള്‍ക്ക് ഭക്ഷണം വിളമ്പി തന്നതിനാല്‍ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാന്‍മാര്‍ തങ്ങളാണെന്ന് അന്ന് തോന്നി. അവള്‍ ശരിക്കും ഒരു അത്ഭുതകരമായ വ്യക്തിയാണ് എന്നും വിശാല്‍ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍