ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി വൈറല്‍

ഇന്ത്യന്‍ സന്ദര്‍ശനത്തിനു എത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനു ഒപ്പമുള്ള ബോളിവുഡ് താരങ്ങളുടെ സെല്‍ഫി വൈറലായി. ഹിന്ദി സിനിമാ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസം മുബൈയിലെത്തിയ നെതന്യാഹുവിനെ അമിതാഭ് ബച്ചനാണ് പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ബോളിവുഡിനെ ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്നു, ഇസ്രായേലും ബോളിവുഡിനെ ഇഷ്ടപ്പെടുന്നു,ഞാനും ബോളിവുഡിനെ ഇഷ്ടപ്പെടുന്നു എന്നു നെതന്യാഹു പറഞ്ഞു.

ലോകത്തിനു മുന്നില്‍ ഇസ്രായേലിന്റെ പ്രകൃതി സൗന്ദര്യം ബോളിവുഡ് സിനിമയിലൂടെ അവതരിപ്പിച്ചത് തങ്ങളുടെ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്കു ഉണര്‍വു പകര്‍ന്നു. ഞാന്‍ ഇന്ത്യന്‍ ഭക്ഷണത്തെ ഇഷ്ടപ്പെടുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെത്യാഹുവിന്റെ കൂടെ ഭാര്യയുമുണ്ടായിരുന്നു.

ചടങ്ങില്‍ അഭിഷേക് ബച്ചനു പുറമെ എശ്വര്യ റായ്, കരണ്‍ ജോഹര്‍, സുഭാഷ് ഘായ്, ഇംതിയാസ് അലി, പര്‍സൂണ്‍ ജോഷി,രന്ദീര്‍ കപൂര്‍, വിവേക് ഒബ്‌റോയ്, സാറാ അലിഖാന്‍ എന്നീ താരനിരയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ ചിത്രം നെതന്യാഹു തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതിനു താഴെ പതിവിനു വിപീരതമായി ഹിന്ദിയിലാണ് അടിക്കുറപ്പ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി