ശ്രീ ശ്രീ രവിശങ്കര്‍ ആകാനൊരുങ്ങി വിക്രാന്ത് മാസി; വരുന്നത് ത്രില്ലര്‍ ചിത്രം

ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനും യോഗാചാര്യനുമായ ശ്രീ ശ്രീ രവിശങ്കറിനെ സ്‌ക്രീനില്‍ എത്തിക്കാന്‍ ഒരുങ്ങി ബോളിവുഡ് താരം വിക്രാന്ത് മാസി. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘വൈറ്റ്’ എന്ന ചിത്രം ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. രവിശങ്കറിന്റെ ലുക്കിലേക്ക് എത്താനായി മുടി നീട്ടി വളര്‍ത്തിക്കൊണ്ടിരിക്കുകയാണ് താരം.

കൊളംബിയയുടെ 52 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചതിലെ ശ്രീ ശ്രീ രവിശങ്കറിന്റെ നിര്‍ണായക ഇടപെടലാകും സിനിമയില്‍ പറയുക. സിനിമയ്ക്കായി വിക്രാന്ത് രവിശങ്കറിന്റെ വീഡിയോകള്‍ കണ്ട് ശരീരഭാഷ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇംഗ്ലിഷ്, സ്പാനിഷ് താരങ്ങളും സിനിമയില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാന്‍ ഇന്ത്യന്‍ ചിത്രമായാണ് സിനിമ ഒരുക്കുക. കൊളംബിയയില്‍ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയില്‍ തുടങ്ങും. 2026ല്‍ ആകും സിനിമ തിയേറ്ററുകളിലേക്ക് എത്തുക. സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദും നാഗ്‌സില്ല, ഊഞ്ചായ് എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ആനന്ദും മഹാവീര്‍ ജെയ്‌നും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

അതേസമയം, ടെലിവിഷന്‍ ഷോകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ വിക്രാന്ത് മാസി 2013ല്‍ ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 12ത് ഫെയില്‍, സബര്‍മതി എക്‌സ്പ്രസ് എന്നിവയാണ് വിക്രാന്തിന്റെ ഹിറ്റ് ചിത്രങ്ങള്‍.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം