എന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു, ഞാന്‍ വിരമിക്കുകയല്ല..: വിക്രാന്ത് മാസി

അഭിനയത്തില്‍ നിന്നും വിരമിക്കുകയാണെന്ന ബോളിവുഡ് നടന്‍ വിക്രാന്ത് മാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഞെട്ടലോടെയാണ് ആരാധകര്‍ വായിച്ചത്. എന്നാല്‍ വിരമിക്കുകയാണ് എന്നല്ല താന്‍ പറഞ്ഞതെന്നും തന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെടുകയുമാണ് ഉണ്ടായതെന്നുമാണ് വിക്രാന്ത് മാസി ഇപ്പോള്‍ പറയുന്നത്.

ഒരു നീണ്ട ബ്രേക്ക് എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് വിക്രാന്ത് മാസി. തന്റെ വാക്കുകള്‍ പൊതുജനങ്ങള്‍ തെറ്റായി വായിച്ചു. തന്റെ ആരോഗ്യനില മോശമാണെന്നും എന്നും നടന്‍ പറയുന്നുണ്ട്. എന്നാല്‍ എന്ത് അസുഖമാണ് ബാധിച്ചതെന്ന് നടന്‍ വ്യക്തമാക്കിയിട്ടില്ല.

”എനിക്ക് ചെയ്യാന്‍ കഴിയുന്നത് അഭിനയമാണ്. ഒപ്പം എനിക്കുള്ളതെല്ലാം തന്നു. എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം മോശമായി. എനിക്ക് കുറച്ച് സമയമെടുക്കണം, എന്റെ ക്രാഫ്റ്റ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടുന്നു. എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.”

”ഞാന്‍ അഭിനയം നിര്‍ത്തുകയോ വിരമിക്കുകയോ ചെയ്യുകയാണെന്ന രീതിയില്‍. എന്റെ കുടുംബത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുറച്ച് സമയമെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമയം ശരിയാണെന്ന് തോന്നുമ്പോള്‍ ഞാന്‍ മടങ്ങിവരും” എന്നാണ് വിക്രാന്ത് മാസി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ടെലിവിഷന്‍ താരമായിരുന്ന വിക്രാന്ത് മാസി രണ്‍വീര്‍ സിങിന്റെ ‘ലൂട്ടേര’ സിനിമയില്‍ എത്തിയത്. ഛപാക്, ഹസീന്‍ ദില്‍റുബ, ജിന്നി വെഡ്‌സ് സണ്ണി, ലവ് ഹോസ്റ്റല്‍ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. ‘സബര്‍മതി റിപ്പോര്‍ട്ട്’ ആണ് വിക്രാന്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം