അന്ന് ഷാരൂഖ് സാറിന് ഷൂട്ടിംഗ് ഉണ്ടായിരുന്നില്ല, എന്നിട്ടും അദ്ദേഹം ഒരുപാട് സമയം അവിടെ ചെലവഴിച്ചു; കാരണം പറഞ്ഞ് വിജയ് സേതുപതി

ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് വിജയ് സേതുപതി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘ജവാന്‍’ എന്ന ചിത്രത്തില്‍ ഷാരൂഖിനൊപ്പം പ്രധാന വേഷത്തില്‍ സേതുപതിയും അഭിനയിക്കുന്നുണ്ട്. ഷാരൂഖിനൊപ്പം ആദ്യം അഭിനയിക്കുമ്പോള്‍ തനിക്ക് പരിഭ്രാന്തി ഉണ്ടായിരുന്നു എന്നാണ് സേതുപതി പറയുന്നത്.

അദ്ദേഹം വളരെ സ്വീറ്റ് ആയിരുന്നു. വളരെ നല്ല അനുഭവമായിരുന്നു അത്. ആദ്യ ദിവസം താന്‍ പരിഭ്രാന്തനായിരുന്നു, കാരണം അദ്ദേഹം വളരെ വലിയ കലാകാരനാണ്. പക്ഷേ അദ്ദേഹം തന്നെ കംഫര്‍ട്ടാക്കി. അന്ന് അദ്ദേഹത്തിന് സീന്‍ ഉണ്ടായിരുന്നില്ല, പക്ഷേ തനിക്ക് വേണ്ടി അദ്ദേഹം അവിടെ ഉണ്ടായിരുന്നു.

അദ്ദേഹം ഒരു മാന്യനാണ്. താന്‍ ഒരുപാട് വര്‍ഷമായി സിനിമയിലുള്ള ആളാണെന്നോ സൂപ്പര്‍ താരമാണെന്നോ ഒന്നും ഷാരൂഖ് ഭാവിച്ചില്ല. താന്‍ ശരിക്കും ഷാരൂഖ് സാറിനൊത്ത് ഒരുപാട് സമയം ചിലവഴിച്ചു എന്നാണ് വിജയ് സേതുപതി പറയുന്നത്. ജൂണ്‍ 2ന് ആണ് ജവാന്‍ റിലീസിന് ഒരുങ്ങുന്നത്.

നയന്‍താരയാണ് ചിത്രത്തില്‍ നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. സാന്യ മല്‍ഹോത്ര, പ്രിയാമണി, സുനില്‍ ഗ്രോവര്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദീപിക പദുക്കോണ്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്.

നടന്‍ വിജയ്‌യും കാമിയോ റോളില്‍ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മ്മാണം. അതേസമയം, ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ‘മെറി ക്രിസ്മസ്’ എന്ന ചിത്രമാണ് സേതുപതിയുടെതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും