അവാര്‍ഡ് കിട്ടാത്തത് അച്ഛനെ വിഷമിപ്പിച്ചു, മലയാള സിനിമയുടെ റീമേക്ക് ആയതിനാല്‍ നോമിനേഷന്‍ നല്‍കാനാവില്ലെന്ന് പറഞ്ഞു: വിദ്യ ബാലന്‍

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മണിച്ചിത്രത്താഴി’ന്റെ ഏറെ വിജയം നേടിയ റീമേക്കുകളില്‍ ഒന്നാണ് ബോളിവുഡ് ചിത്രം ‘ഭൂല്‍ ഭുലയ്യ’. പ്രിയദര്‍ശന്‍ ആണ് ഭൂല്‍ ഭുലയ്യ സംവിധാനം ചെയ്തത്. ചിത്രത്തില്‍ നായികയായ വിദ്യ ബാലന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ അച്ഛന് വിഷമം തോന്നിയിരുന്നു എന്നാണ് വിദ്യ പറയുന്നത്.

മഞ്ജുലിക എന്ന കഥാപാത്രമായി താന്‍ നടത്തി പ്രകടനം വളരെ മികച്ചതായിരുന്നു എന്നും അതിന് അവാര്‍ഡ് നല്‍കണമെന്നും അച്ഛന്‍ പറഞ്ഞതായാണ് ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറയുന്നത്. എന്നാല്‍ തന്റെ ചിത്രം മലയാള സിനിമയുടെ റീമേക്ക് ആയതിനാല്‍ അതിന് നോമിനേഷന്‍ കൊടുക്കാന്‍ കഴിയില്ലെന്ന് അച്ഛനോട് പറഞ്ഞു.

അന്ന് അദ്ദേഹത്തിന് വല്ലാത്ത സങ്കടമായിരുന്നു. ഈ വര്‍ഷം എന്റെ പെര്‍ഫോമന്‍സ് മാത്രമല്ല ഉണ്ടായിരുന്നതെന്നും എന്നെക്കാള്‍ മികച്ച പ്രകടനം കാഴ്ച വേറെയുണ്ടെന്നും അച്ഛനോട് പറഞ്ഞിരുന്നു. എങ്കിലും എന്റെ അച്ഛനും കുടുംബത്തിനും അതിയായ വിഷമമുണ്ടായിരുന്നു. ഞാന്‍ അനുഗ്രഹീതയാണ് എന്നാണ് തോന്നുന്നത്.

ഞാന്‍ എന്നും എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫലം നോക്കിയല്ല അതൊന്നും ചെയ്തത്. എന്നിട്ട് എനിക്കും സങ്കല്‍പ്പിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം കിട്ടിയിട്ടുണ്ട്. അതിലെന്നും എനിക്ക് സന്തോഷമുണ്ട്. പക്ഷെ എന്നെ ആശ്ചര്യപ്പെടുത്തിയത് ആ പ്രകടനത്തിന് എനിക്ക് അവാര്‍ഡിന് അര്‍ഹതയുണ്ടെന്ന് എല്ലാവരും പറഞ്ഞപ്പോഴാണ്.

ഞാന്‍ എപ്പോഴും മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത് എന്നാണ് വിദ്യ ബാലന്‍ പറയുന്നത്. അതേസമയം, 2010ല്‍ ‘പാ’, 2011ല്‍ ‘ഇഷ്‌കിയ’, 2012ല്‍ ‘ദി ഡേര്‍ട്ടി പിക്ചര്‍’, 2013ല്‍ ‘കഹാനി’ എന്നീ ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി നാല് വര്‍ഷം മികച്ച നടിക്കുള്ള പുരസ്‌കാരം വിദ്യ സ്വന്തമാക്കിയിരുന്നു. ഭൂല്‍ ഭുലയ്യ 3യിലാണ് വിദ്യ ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്