ഈ പത്ത് സിനിമകളും വീണ്ടും തിയേറ്ററില്‍ കാണാം; 'ത്രീ ഇഡിയറ്റ്‌സ്' അടക്കം റീ റിലീസിന്

10 ബോളിവുഡ് ചിത്രങ്ങള്‍ റീ റിലീസിന് ഒരുങ്ങുന്നു. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകസമ്മതി നേടിയ വിധു വിനോദ് ചോപ്രയുടെ ചലച്ചിത്ര ജീവിതം 45 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങളുടെ റീ റിലീസ്.

വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ഖാമോഷ്, 1942 എ ലവ് സ്റ്റോറി, പരീന്ദ, മിഷന്‍ കശ്മീര്‍, എകലവ്യ ദി റോയല്‍ ഗാര്‍ഡ്, രചനയും സംവിധാനവും നിര്‍വ്വഹിച്ച സസായേ മൗത്ത് എന്നീ ചിത്രങ്ങള്‍ വീണ്ടും റിലീസ് ചെയ്യും.

രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച മുന്നാ ഭായ് എംബിബിഎസ്, രചനയും നിര്‍മ്മാണവും എഡിറ്റിംഗും (സൂപ്പര്‍വൈസിംഗ് എഡിറ്റര്‍) നിര്‍വ്വഹിച്ച പരിണീത, രചനയും (സ്‌ക്രീന്‍പ്ലേ അസോസിയേറ്റ്) നിര്‍മ്മാണവും ഗാനരചനയും നിര്‍വ്വഹിച്ച ലഗേ രഹോ മുന്നാഭായ്, നിര്‍മ്മാണവും രചനയും (സ്‌ക്രീന്‍പ്ലേ അസോസിയേറ്റ്) നിര്‍വ്വഹിച്ച 3 ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങളും പുന:പ്രദര്‍ശിക്കും.

ഒക്ടോബര്‍ 13 മുതല്‍ 19 വരെയുള്ള ഒരാഴ്ച ഈ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കാണാം. അതേസമയം, ഒക്ടോബര് 13ന് വെറും 99 രൂപയ്ക്ക് സിനിമ കാണാന്‍ സാധിക്കും. ദേശീയ സനിമാ ദിനത്തിന്റെ ഭാഗമായാണ് 99 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരം ലഭിക്കുന്നത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്