കത്രീന എന്നെ സ്‌നേഹിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ വിചിത്രമായി തോന്നി, എന്തുകൊണ്ട് ഞാന്‍ എന്ന് തോന്നി: വിക്കി കൗശല്‍

നീണ്ട കാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു കത്രീന കൈഫിന്റെയും വിക്കികൗശലിന്റെയും വിവാഹം. കത്രീനയുടെ പ്രണയം തുടക്കത്തില്‍ തന്നെ അമ്പരപ്പിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിക്കി കൗശല്‍ ഇപ്പോള്‍. കത്രീന തന്നെ പ്രത്യേകം ശ്രദ്ധിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ വിചിത്രമായി തോന്നിയെന്നാണ് വിക്കി പറയുന്നത്.

”കത്രീന തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വിചിത്രമായി തോന്നി. എന്തുകൊണ്ട് ഞാന്‍? എന്ന് അമ്പരന്നു. കത്രീന ഒരു പ്രതിഭാസമാണ്. അതിസുന്ദരിയായൊരു സ്ത്രീ. ഒരിക്കല്‍ ഞാന്‍ കത്രീനയ്ക്കൊപ്പം ഏറെ സമയം ചിലവഴിച്ചു. അപ്പോഴാണ് കത്രീന കൈഫ് എന്ന സ്ത്രീയെ ഞാന്‍ അടുത്തറിഞ്ഞത്.”

”അതുപോലെ ഒരു വ്യക്തിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഞാന്‍ മനസിലാക്കി. കത്രീന ആരെ കുറിച്ചും മോശമായി പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ചുറ്റുമുള്ളവരോട് വളരെ അനുകമ്പയാണ് ആള്‍ക്ക്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ വഴിത്തിരിവാണ് കത്രീന.”

”ഇത്രയും സുന്ദരിയായൊരാള്‍, കരിയറില്‍ ഉയരത്തില്‍ നില്‍ക്കുന്ന ഒരാള്‍, എന്നെ പോലെയൊരാളെ സ്‌നേഹിക്കുന്നു എന്നത് ആദ്യം എനിക്ക് വിശ്വസിക്കാനായിരുന്നില്ല. എന്റെ സംശയത്തിന് മറുപടിയും നല്‍കി. ‘ഞാന്‍ ഇഷ്ടപ്പെടുന്ന സ്വഭാവഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ട്.”

”നിങ്ങള്‍ അത് എപ്പോഴും മുന്നോട്ട് കൊണ്ടുപോവുന്നു. അതിനാല്‍ എനിക്ക് നിങ്ങളെ ഇഷ്ടമാണ്’ എന്നാണ് അവള്‍ പറഞ്ഞത്. കത്രീനയുടെ താരപദവിയോ ജനപ്രീതിയോ കാരണമല്ല ഞാന്‍ അവളുമായി പ്രണയത്തിലായത്. അതായിരുന്നില്ല ഈ പ്രണയത്തിലേക്ക് നയിച്ച ഘടകങ്ങള്‍.”

”കത്രീനയെ എന്ന വ്യക്തിയെ പൂര്‍ണമായി മനസിലാക്കിയപ്പോള്‍ ഞാന്‍ പ്രണയത്തിലാവുകയായിരുന്നു. കത്രീനയെ ജീവിത പങ്കാളിയാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. വിവാഹം തുടക്കം മുതല്‍ ഗൗരവമുള്ള കാര്യമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ പരസ്പരം സംസാരിച്ചെടുത്ത തീരുമാനമാണ്” എന്നാണ് വിക്കി കൗശല്‍ പറയുന്നത്.

Latest Stories

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്

ഡോ.വന്ദന ദാസ് കൊലക്കേസ്: 'ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണ്; ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയിൽ

സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടി നീതികേട് കാണിക്കരുത് : എൽദോസ് കുന്നപ്പിള്ളി

ഗുഡ്ബൈയുടെ രാഷ്ട്രീയം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നാടകങ്ങളും കേരളത്തിന്റെ യാഥാർത്ഥ്യ രാഷ്ട്രീയവും

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്

ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് പിണറായി വിജയൻ

കണ്ണൂരിൽ കെ. സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി; ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്

ആറന്മുളയിൽ കുമ്മനം രാജശേഖരൻ; കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

കടുത്ത അതൃപ്തിയില്‍, കെ. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും? 12 മണിക്ക് വാർത്താസമ്മേളനം