അക്ഷയ് കുമാറിനെ കടത്തിവെട്ടി വിക്കി കൗശല്‍! ബോളിവുഡില്‍ ഏറ്റവും വലിയ ഓപ്പണിങ്; കളക്ഷന്‍ റിപ്പോര്‍ട്ട്

ബോളിവുഡില്‍ വീണ്ടും വിജയത്തിളക്കം നിറച്ച് വിക്കി കൗശല്‍-രശ്മിക മന്ദാന ചിത്രം ‘ഛാവ’. ഇന്നലെ വാലന്റൈന്‍സ് ദിനത്തിലാണ് ഛാവ തിയേറ്ററുകളിലെത്തിയത്. ഈ അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ വച്ച് മികച്ച ഓപ്പണിങ് ആണ് ഛാവയ്ക്ക് ലഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമായി ആദ്യ ദിനം 50 കോടിയാണ് ഛാവ നേടിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും മാത്രം ആദ്യ ദിനം 33.1 കോടിയാണ് ചിത്രം കളക്ഷന്‍ നേടിയത്. ഇതോടെ വിക്കിയുടെ കരിയറില്‍ തന്നെ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ഛാവ. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മഹാരാജാവിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന വേഷമിട്ടത്.

ഒരു ഹിസ്റ്റോറിക് ഹിന്ദി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ഓപ്പണിങ് എന്നാണ് നിര്‍മ്മാതാക്കളായ മഡോക് ഫിലിംസ് എക്‌സില്‍ കുറിച്ചത്. അക്ഷയ് കുമാറിന്റെ ‘സ്‌കൈ ഫോഴ്‌സി’നെയും മറികടന്നാണ് ആദ്യ ദിന കളക്ഷനില്‍ ഛാവ ബോളിവുഡില്‍ ചരിത്രം കുറിച്ചിരിക്കുന്നത്. 15.30 കോടി രൂപയാണ് സ്‌കൈ ഫോഴ്‌സിന്റെ ആദ്യ ദിന കളക്ഷന്‍.

ലക്ഷ്മണ്‍ ഉടേക്കര്‍ ആണ് ഛാവ സംവിധാനം ചെയ്തത്. ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ചിത്രമായാണ് ഛാവ പ്രേക്ഷകരിലേക്കെത്തിയത്. അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീല്‍ ഭൂപാലം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. എആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്