ആശയക്കുഴപ്പം ഉണ്ടായത് ഇക്കാരണം കൊണ്ട്! വിക്കി കൗശലിന് എതിരായ പരാതിയില്‍ പൊലീസ് വിശദീകരണം

വിക്കി കൗശല്‍ അനധികൃതമായി നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി പൊലീസ്. തന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ അനധികൃതമായി ഉപയോഗിച്ചു എന്ന് ആരോപിച്ചായിരുന്നു ജയ് സിംഗ് യാദവ് എന്നയാള്‍ ഇന്‍ഡോര്‍ പൊലീസില്‍ പാരതി നല്‍കിയത്.

വിക്കി കൗശലും സഹതാരമായ സാറ അലി ഖാനും ബൈക്കില്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പരാതി എത്തിയത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റിലുള്ളത് ഒന്ന് എന്ന അക്കമാണെന്നും പരാതിക്കാരന്‍ അവകാശപ്പെട്ടതുപോലെ നാല് അല്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ബോള്‍ട്ട് കാരണമാണ് ആശയക്കുഴപ്പമുണ്ടായത്. വിക്കി കൗശല്‍ ഉപയോഗിച്ചിരിക്കുന്ന ബൈക്കിന്റെ നമ്പര്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിന് അവകാശപ്പെട്ടതാണെന്ന് ബങ്കന്‍ഗാം സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര സോണി പറഞ്ഞു.

വിക്കിയും സാറയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ ചിത്രങ്ങള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബൈക്കില്‍ പോകുന്ന രംഗം ഇന്‍ഡോറില്‍ വച്ചായിരുന്നു ചിത്രീകരിച്ചത്. ആള്‍ക്കൂട്ടത്തിലുള്ള ആരോ എടുത്ത ചിത്രമായിരുന്നു പുറത്തു വന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ