ഉര്‍ഫി ജാവേദ് ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്, തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ട്; വെളിപ്പെടുത്തലുമായി നടന്‍

നടി ഉര്‍ഫി ജാവേദിനെ കുറിച്ച് ഞെട്ടിക്കുന്ന ആരോപണവുമായി നടന്‍ ഫൈസാന്‍ അന്‍സാരി. ഉര്‍ഫി ജാവേദ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് എന്നാണ് ഫൈസാന്‍ പറയുന്നത്. ഉര്‍ഫി ട്രാന്‍സ് ആണെന്ന് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയാറാണ് എന്നുമാണ് ഫൈസാന്‍ പറയുന്നത്.

ഉര്‍ഫി സംസാരിക്കുന്നതും ധരിക്കുന്നതും പെരുമാറുന്നതും, അവളുടെ സ്വഭാവത്തിലെ പോരായ്മയെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അത് ഉടന്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടും. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലേക്ക് ഉര്‍ഫി മടങ്ങി പോകണം എന്നാണ് ഫൈസാന്‍ പറയുന്നത്.

നേരത്തെ ഉര്‍ഫിക്കെതിരെ ഫത്വ പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസാന്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. ഗ്ലാമര്‍ വസ്ത്രം ധരിച്ചതിന് നടിക്കെതിരെ ഫൈസാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഉര്‍ഫി മുംബൈയിലെ നശിപ്പിക്കും സമൂഹത്തെ നശിപ്പിക്കുമെന്ന് ഫൈസാന്‍ പറഞ്ഞിരുന്നു.

വ്യത്യസ്തമായ ഫാഷന്‍ ചോയിസുകള്‍ കൊണ്ട് ശ്രദ്ധ നേടിയ മോഡലാണ് ഉര്‍ഫി ജാവേദ്. ഇതിന്റെ പേരില്‍ നിരവധി ട്രോളുകളും സൈബര്‍ അറ്റാക്കും നടി നേരിട്ടിട്ടുണ്ട്. എന്നാല്‍ താന്‍ ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് ഉര്‍ഫി പറഞ്ഞിരുന്നു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ