ജാവേദ് അക്തറിന്റെ കൊച്ചുമകള്‍ ഉര്‍ഫി ജാവേദ് എന്ന് സംഘപരിവാര്‍; പ്രചാരണം തള്ളി ശബാന ആസ്മി

ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന് നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം. ശരീരഭാഗങ്ങള്‍ കാണുന്ന തരത്തില്‍ ജാക്കറ്റ് ധരിച്ച് വിമാനത്താവളത്തില്‍ എത്തിയ നടിയും മോഡലുമായ ഉര്‍ഫി ജാവേദിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു ജാവേദ് അക്തറിന് നേരെ സംഘപരിവാര്‍ അനുകൂലികളുടെ വിമര്‍ശനം.

ആര്‍എസ്എസ്, ബജ്രംഗദള്‍ പോലുള്ള ഹിന്ദു സംഘങ്ങളും താലിബാനെ പോലെയാണെങ്കില്‍ ഇന്ത്യയില്‍ ഇത്തരം വസ്ത്രം ധരിച്ച് ഉര്‍ഫിക്ക് നടക്കാനാകുമോ എന്നാണ് വിമര്‍ശനം. ജാവേദ് അക്തറിന്റെ കൊച്ചുമകള്‍ ഉര്‍ഫി ജാവേദ് ആണിതെന്നു പരിചയപ്പെടുത്തിയായിരുന്നു പ്രചാരണം. എന്നാല്‍ ഉര്‍ഫി തങ്ങളുടെ ആരുമല്ലെന്ന വിശദീകരണവുമായി ജാവേദ് അക്തറിന്റെ ഭാര്യയും നടിയുമായ ശബാന ആസ്മി രംഗത്തെത്തി.

പേരിന്റെ അവസാനം ജാവേദ് ഉള്ളതു കൊണ്ട് തന്നെ ജാവേദ് അക്തറുമായി ബന്ധപ്പെടുത്തുന്നത് തമാശയാണെന്ന് ഉര്‍ഫിയും പ്രതികരിച്ചു. വ്യാജ പ്രചാരണം പൊളിഞ്ഞതോടെ ഇന്ത്യന്‍ സംസ്‌കാരത്തിനു വിരുദ്ധമായ വസ്ത്രങ്ങളണിഞ്ഞു പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഉര്‍ഫിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

വേണമെങ്കില്‍ വിവസ്ത്രയായും താന്‍ പുറത്തിറങ്ങുമെന്നും ഇങ്ങനെയൊക്കെയാണ് താനെന്നുമായിരുന്നു ഇതിനോട് ഉര്‍ഫിയുടെ പ്രതികരണം. വ്യക്തി എന്ന നിലയില്‍ തന്നെ കുറിച്ച് സംസാരിക്കാറില്ല. താനെന്തു പോസ്റ്റ് ചെയ്താലും ആളുകളിങ്ങനെ പലതും പറഞ്ഞു കൊണ്ടിരിക്കും. ബിക്കിനിയായാലും സല്‍വാറായാലും വൃത്തികെട്ട പ്രതികരണങ്ങളുണ്ടാകും എന്നും ഉര്‍ഫി പറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി