വിനയായി വസ്ത്രധാരണം, ഉര്‍ഫി ജാവേദ് അറസ്റ്റില്‍? വീഡിയോ വൈറല്‍

നടി ഉര്‍ഫി ജാവേദിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തങ്ങളോടൊപ്പം സ്റ്റേഷനിലേക്ക് വരാന്‍ ഉര്‍ഫിയോട് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.

എന്താണ് അറസ്റ്റ് ചെയ്യാനുള്ള കാരണം എന്ന് ചോദിക്കുമ്പോള്‍, ഇത്രയും ചെറിയ വേഷങ്ങള്‍ ധരിച്ചു കൊണ്ട് എന്തിനാണ് നടക്കുന്നത് എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. മുംബൈയിലെ ഒരു കോഫി ഷോപ്പില്‍ വച്ചാണ് താരത്തെ അറസ്റ്റ് ചെയ്യുന്നതായി കാണുന്നത്.

എന്നാല്‍ ഇത് പ്രാങ്ക് വീഡിയോയാണോ?, ഏത് ചിത്രത്തിന്റെ ഷൂട്ട് ആണ് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം, അടുത്തിടെയായി തന്റെ ഫാഷന്‍ ചോയ്‌സുകള്‍ കാരണം ഉര്‍ഫി നിയമക്കുരുക്കിലായിരുന്നു. കഴിഞ്ഞ മാസം ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ കേസ് വന്നിരുന്നു.

ഈയടുത്ത ദിവസം താരത്തിന്റെ ഹലോവീന്‍ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. ഭൂല്‍ ഭുലയ്യ ചിത്രത്തിലെ ഛോട്ടേ പണ്ഡിറ്റ് എന്ന കഥാപാത്രത്തിന്റെ ലുക്കില്‍ എത്തിയ താരത്തിനെതിരെ വധഭീഷണികളും ബലാത്സംഗ ഭീഷണികളും എത്തിയിരുന്നു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്