കണ്ണു നനയാതെ തിയേറ്റർ വിട്ടിറങ്ങാമോ; അക്ഷയ്കുമാർ ചിത്രം കണ്ടിറങ്ങാൻ വെല്ലുവിളിച്ച് ട്വിങ്കിൾ ഖന്ന

അക്ഷയ് കുമാർ ചിത്രം രക്ഷബന്ധൻ മികച്ച ചിത്രമെന്ന് നടൻ്റെ പങ്കാളിയും മുൻ നടിയുമായ ട്വിങ്കിൾ ഖന്ന. ചിത്രം ഒരുപോലെ എങ്ങനെ തന്നെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു വെന്ന്  സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്വിങ്കിൾ പറഞ്ഞത്. കണ്ണു നനയാതെ തിയേറ്റർ വിട്ടിറങ്ങാമോ എന്ന് പ്രേക്ഷകരെ തന്റെ പോസ്റ്റിലൂടെ ട്വിങ്കിൾ വെല്ലുവിളിക്കുന്നുമുണ്ട്.

“രക്ഷാബന്ധൻ എന്നെ ആദ്യ പകുതിയിൽ ചിരിപ്പിക്കുകയും രണ്ടാം പകുതിയിൽ കരയിപ്പിക്കുകയും ചെയ്തു. നമ്മളെല്ലാവരും ഇല്ലെന്ന് നടിക്കുന്ന ഇന്ത്യയെക്കുറിച്ച് ഒരു സിനിമയെന്ന് ട്വിങ്കിൾ എഴുതി. “സ്ത്രീധനം എന്നതിൽ നിന്ന് സമ്മാനം എന്നതിലേയ്ക്ക് ഞങ്ങൾ നിബന്ധനകൾ മാറ്റി. എന്നാൽ സമൂഹത്തിൻറെ വ്യത്യസ്ത സാമൂഹിക-സാമ്പത്തിക തലങ്ങളിൽ ഈ വ്യത്യാസം വളരെ വലുതാണ്.

പരസ്പരം കളിയാക്കുന്ന, പരസ്പരം പിന്തുണയ്ക്കുന്ന ആത്യന്തികമായി ഒരുമിച്ച് വിജയം നേടുന്ന സഹോദരങ്ങളുടെ ലോകമാണ് സംവിധായകൻ ആനന്ദ് റായ് നിർമ്മിച്ചിട്ടുള്ളത്. ഒരു പക്ഷേ സിനിമക്ക് മാത്രമാകാം മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് ചൂഴ്ന്ന് കയറാനുള്ള ശക്തിയുള്ളത്. രക്ഷാ ബന്ധൻ നിങ്ങളെ ചിരിപ്പിക്കും,

എന്നാൽ ചിത്രം കണ്ടുകഴിഞ്ഞ് കണ്ണ് നിറയാതെ തിയേറ്ററിൽ നിന്നും ഇറങ്ങാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നുവെന്നും ട്വിങ്കിൾ പറയുന്നു. സീ സ്റ്റുഡിയോസ്, കളർ യെല്ലോ പ്രൊഡക്ഷൻസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്യുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ