ദാവൂദ് ഇബ്രാഹിമിന്റെ പാര്‍ട്ടിയില്‍ നൃത്തം ചെയ്ത ട്വിങ്കിള്‍ ഖന്ന..; ഏറെ ചര്‍ച്ചയായ വിഷയത്തിന്റെ സത്യാവസ്ഥ എന്ത്? പ്രതികരിച്ച് താരം

ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ വാര്‍ത്തയായിരുന്നു അധോലോകനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ പാര്‍ട്ടിയില്‍ നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന നൃത്തം ചെയ്തിട്ടുണ്ട് എന്നത്. കരിയറിന്റെ തുടക്കകാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ പാര്‍ട്ടിയില്‍ നടി നൃത്തം ചെയ്തു എന്ന വാര്‍ത്തകളായിരുന്നു എത്തിയത്.

തന്റെ പേരില്‍ പ്രചരിക്കുന്ന ഈ വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ട്വിങ്കിള്‍ ഇപ്പോള്‍. വ്യാജ വാര്‍ത്തകളെ കുറിച്ച് സംസാരിക്കവെയാണ് തന്റെ പേരില്‍ പ്രചരിച്ച പഴയ സംഭവത്തെ കുറിച്ച് ട്വിങ്കിള്‍ സംസാരിച്ചത്.

”നിരവധി വ്യാജ വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. മുമ്പൊരിക്കല്‍ ദുബൈയിലെ ദാവൂദിന്റെ പാര്‍ട്ടികളില്‍ ഞാന്‍ നൃത്തം ചെയ്തിട്ടുണ്ടെന്ന് ഒരു മുഖ്യധാരാ ടെലിവിഷന്‍ ചാനലില്‍ വാര്‍ത്ത വന്നു. ഗുസ്തി മത്സരം കാണുന്നതിന് തുല്യമാണ് എന്റെ നൃത്തമെന്നാണ് കുട്ടികള്‍ പോലും പറയുന്നത്.”

”ഒരു കാര്യം വാര്‍ത്താ ചാനലുകള്‍ അറിഞ്ഞിരിക്കണം, ദാവൂദ് കൂടുതല്‍ വിദഗ്ധരായ കലാകാരന്മാരെ തിരഞ്ഞെടുക്കുമെന്ന്. ഇത് വ്യാജ വാര്‍ത്തകളുടെ ലോകമാണ്” എന്നാണ് ട്വിങ്കിള്‍ ഖന്ന പറയുന്നത്. ട്വിങ്കിള്‍ ഖന്നയുടെ ഭര്‍ത്താവും നടനുമായ അക്ഷയ് കുമാറും ഈ വിഷയത്തില്‍ ഒരിക്കല്‍ പ്രതികരിച്ചിരുന്നു.

അധോലോക നായകന്‍ നടത്തിയ പാര്‍ട്ടികളില്‍ തന്റെ ഭാര്യ പങ്കെടുത്തുവെന്ന വാര്‍ത്ത അസത്യമാണ് എന്നായിരുന്നു നടന്‍ പറഞ്ഞത്. ട്വിങ്കിള്‍ ഖന്ന ബോളിവുഡില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നടന്‍ അക്ഷയ് കുമാറുമായുള്ള വിവാഹം. ആരവ് കുമാര്‍, നിതാര എന്നിവരാണ് ഇവരുടെ മക്കള്‍.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്