'താടി വടിച്ച് ജോലിക്ക് പോകേണ്ട സമയമായി'; ചര്‍ച്ചയായി ഷാരൂഖിന്റെ പോസ്റ്റ്

താടി വടിച്ച് ജോലിയില്‍ പ്രവേശിക്കേണ്ട സമയമായെന്ന് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിനെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പുതിയ ചിത്രം പത്താന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വച്ചത്.

വീട്ടില്‍ വെറുതെ താടിയും വളര്‍ത്തി ഇരിക്കേണ്ട സമയം കഴിഞ്ഞു, ഇനി ജോലിയിലേക്ക് തിരികെ പ്രവേശിക്കേണ്ട സമയമായി എന്നാണ് ഷാരൂഖ് പറയുന്നത്. താടി ലുക്കിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവച്ചു കൊണ്ടാണ് ഷാരൂഖിന്റെ കുറിപ്പ്.

“”ദിവസങ്ങളും മാസങ്ങളും താടിയും കൊണ്ട് സമയത്തെ അളക്കാമെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ താടി ട്രിം ചെയ്ത് ജോലിക്ക് കയറേണ്ട സമയമായെന്നു തോന്നുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന എല്ലാവര്‍ക്കും ആശംസകള്‍. സുരക്ഷിതവും ആരോഗ്യപ്രദവുമായ ദിവസങ്ങളും മാസങ്ങളുമാകട്ടെ, ലവ് യൂ ഓള്‍”” എന്നാണ് ഷാരൂഖിന്റെ കുറിപ്പ്.

2021ല്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് പത്താന്‍. എന്നാല്‍ കോവിഡ് പ്രതിസന്ധിക്കിടെ ഇത് 2022ലേക്ക് നീട്ടിയിരിക്കുകയാണ്. അതേസമയം, റോക്കട്രി: ദ നമ്പി എഫക്ട്, ബ്രഹ്മാസ്ത്ര, ലാല്‍ സിംഗ് ഛദ്ദ എന്നീ ചിത്രങ്ങളില്‍ ഷാരൂഖ് കാമിയോ റോളില്‍ എത്തും.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്