അച്ഛന്റെ നിഴലില്‍ നിന്നും മാറി നടക്കുകയാണ്, എന്റെ പേരില്‍ പ്രേക്ഷകര്‍ മറ്റൊരു അര്‍ത്ഥം കാണണം: ടൈഗര്‍ ഷ്രോഫ്

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ബോളിവുഡില്‍ ഉയര്‍ന്നു വന്ന സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളോട് പ്രതികരിച്ച് നടന്‍ ടൈഗര്‍ ഷ്രോഫ്. നടന്‍ ജാക്കി ഷ്രോഫിന്റെയും നിര്‍മ്മാതാവ് അയേഷ ഡട്ടിന്റെയും മകനാണ് ടൈഗര്‍ ഷ്രോഫ്. താരപുത്രന്‍ എന്ന നിലയില്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം കൂടുതലാണെന്ന് ടൈഗര്‍ പറയുന്നു.

“”ആളുകള്‍ വിചാരിക്കും താരപുത്രന്‍മാര്‍ക്ക് എല്ലാം എളുപ്പമാകും എന്ന് കുറച്ച് ശ്രദ്ധ മാത്രമാണ് ബോളിവുഡില്‍ നിന്നുള്ളവര്‍ക്ക് ലഭിക്കുക. എന്നാല്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ ഇരട്ടി പരിശ്രമം തന്നെ വേണം. അച്ഛന്റെ നിഴലില്‍ നിന്നും മാറി നടക്കാനാണ് താന്‍ കൂടുതല്‍ ശ്രമിച്ചത്”” എന്നും ടൈഗര്‍ വ്യക്തമാക്കുന്നു.

“”എന്റെ അച്ഛന്‍ 30 വര്‍ഷമായി സിനിമാരംഗത്തുണ്ട്. ഈ വ്യവസായത്തിന്റെ ഉയര്‍ച്ചകളും താഴ്ചകളും കണ്ട അദ്ദേഹം ചെറുപ്പം മുതലേ എന്നെ സംരക്ഷിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നും ഇപ്പോള്‍ ഞാന്‍ പുറത്തു കടന്നു. ട്രോളുകളും മീമുകളും ഞാന്‍ ആസ്വദിക്കാറുണ്ട്.””

“”ഒരുപാട് കോമ്പറ്റീഷനുള്ള ഈ രംഗത്ത് സ്വന്തം ഐഡന്റിറ്റി കണ്ടെത്തുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. എന്റെ പേരില്‍ പ്രേക്ഷകര്‍ മറ്റൊരു പര്യായം കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”” എന്നും ടൈഗര്‍ പറയുന്നു. സൂപ്പര്‍ ഹീറോകളുടെ സിനിമ ചെയ്യാനായി താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതായും ടൈഗര്‍ വ്യക്തമാക്കി.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്