ഞാന്‍ എന്നെത്തന്നെ പാവങ്ങളുടെ ഹൃത്വിക് റോഷന്‍ എന്നാണ് വിളിക്കുന്നത്: ടൈഗര്‍ ഷെറോഫ്

പുനീത് മല്‍ഹോത്ര സംവിധാനം ചെയ്ത് ടൈഗര്‍ ഷെറോഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് “സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2”. ഈ മാസം 10 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. ചിത്രത്തിലെ ടൈഗര്‍ ഷെറോഫിന്റെ ഡാന്‍സ് ചുവടുകളെ ഹൃത്വിക് റോഷന്റെ പ്രകടനത്തോടാണ് ആരാധകര്‍ ഉപമിക്കുന്നത്. താനും ഹൃത്വികിന്റെ ആരാധകരില്‍ ഒരാളാണെന്നാണ് ടൈഗര്‍ പറയുന്നത്. അടുത്ത ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലുമാണ് അദ്ദേഹം.

“എനിക്ക് നല്ല പേടിയുണ്ട്. എന്റെ അടുത്ത സിനിമയാണ് എന്റെ ഏറ്റവും വലിയ ചലഞ്ച്. ഞാന്‍ എന്റെ ഹീറോയെ മുഖാമുഖം കാണുകയാണ്. ഞാന്‍ എന്നെത്തന്നെ പാവപ്പെട്ടവരുടെ ഹൃത്വിക് റോഷന്‍ എന്നാണ് വിളിക്കുന്നത്. അവിടെതന്നെ ഒരു താരതമ്യം ഉണ്ട്. അദ്ദേഹത്തിനൊപ്പം ഒരേ ഫ്രെയിമില്‍ നില്‍ക്കുക എന്നത് എന്നെ സംബന്ധിച്ചടത്തോളം വലിയ ഭാഗ്യമാണ്.” ഒരഭിമുഖത്തില്‍ ടൈഗര്‍ പറഞ്ഞു.

ചിത്രത്തില്‍ താനും ഹൃത്വിക്കും ഒരുമിച്ചുള്ള ഡാന്‍സ് രംഗങ്ങളുണ്ടെന്നും അതിന്റെ ചിത്രീകരണത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ടൈഗര്‍ പറഞ്ഞു. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍