സല്‍മാന്‍ ഖാന് പ്രതിഫലം 100 കോടി, നായികയ്ക്കും വില്ലനും കുറഞ്ഞ പ്രതിഫലം; 'ടൈഗര്‍ 3' താരങ്ങളുടെ പ്രതിഫല കണക്ക് പുറത്ത്!

രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ കയറി സല്‍മാന്‍ ഖാന്‍-കത്രീന കൈഫ് ചിത്രം ‘ടൈഗര്‍ 3’. നവംബര്‍ 14ന് റിലീസ് ചെയ്ത ചിത്രം ആഘോഷമാക്കിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയാണ് വില്ലന്‍. ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കാമിയോ റോളിന് അടക്കം നിറഞ്ഞ കൈയ്യടികളാണ് ലഭിക്കുന്നത്.

ഇതിനിടെ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലത്തുകയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം സല്‍മാന്‍ ഖാന്‍ തന്നെയാണ്. നൂറ് കോടി രൂപയാണ് ചിത്രത്തിനായി സല്‍മാന്‍ വാങ്ങുന്നത്. വില്ലന്‍ കഥാപാത്രമായി എത്തിയ ഇമ്രാന്‍ ഹാഷ്മിയുടെ പ്രതിഫലം 8 കോടി രൂപയാണ്.

നായിക കത്രീന കൈഫിന്റെ പ്രതിഫലം 15 കോടിക്കും 21 കോടിക്കും ഇടയിലാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കത്രീനയുടെ പ്രതിഫലത്തുകയെ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തെത്തിയിട്ടില്ല. ദീപിക പദുകോണ്‍, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവരാണ് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാര്‍.

മൂന്ന് പേരുടേയും പ്രതിഫലം 15 കോടിക്ക് മുകളിലാണ്. അതേസമയം, ടൈഗര്‍ 3 എത്തിയ തിയേറ്ററുകളില്‍ പടക്കം പൊട്ടിച്ച് ആരാധകര്‍ ആഘോഷിച്ച സംഭവം വിവാദമായിരുന്നു. തിയേറ്ററിനകത്ത് പൂത്തിരി കത്തിച്ചും പടക്കം പൊടിച്ചുമായിരുന്നു ആരാധകരുടെ ആഘോഷം.

ഈ സംഭവത്തില്‍ പ്രതികരിച്ച് സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ”ടൈഗര്‍ 3 പ്രദര്‍ശനത്തിനിടയില്‍ തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചതായി ഞാന്‍ കേട്ടു. ഇത് വളരെ അപകടകരമാണ്. മറ്റുള്ളവരെയും നമ്മളെതന്നെയും അപകടത്തിലാക്കാതിരിക്കാം. സുരക്ഷിതരായിരിക്കൂ” എന്നായിരുന്നു സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ