ഇതൊക്കെയാണ് ആരാധന! സഞ്ജയ് ദത്തിന് കോടികളുടെ സ്വത്ത് എഴുതിവച്ച ആരാധിക..

ഒരു ബോളിവുഡ് താരത്തോട് തോന്നിയ ആരാധനയുടെ പുറത്ത് ഒരു ആരാധിക ചെയ്തു വച്ച ഒരു കാര്യമാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ബോളിവുഡ് സിനിമകള്‍ പോലെ ജീവിതവും പലപ്പോഴും വര്‍ത്തകളിലിടം പിടിച്ച താരമാണ് സഞ്ജയ് ദത്ത്. മരണത്തിന് മുമ്പ് കോടികള്‍ വിലമതിക്കുന്ന തന്റെ മുഴുവന്‍ സ്വത്തും സഞ്ജയ് ദത്തിനായി എഴുതി വച്ച ഒരു വിചിത്രയായ ആരാധികയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശ്രദ്ധ നേടുന്നത്.

സഞ്ജയ് ദത്തിന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കോള്‍ വരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2018ല്‍ ആണ് സംഭവം. മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീലാണ് ആരാധകരെയടക്കം ഞെട്ടിച്ചത്. നിഷ പാട്ടീല്‍ തന്റെ മരണശേഷം 72 കോടി വിലമതിക്കുന്ന തന്റെ സ്വത്തുക്കള്‍ സഞ്ജയ് ദത്തിന്റെ പേരിലേക്ക് വില്‍പത്രം തയ്യാറാക്കി വയ്ക്കുകയായിരുന്നു. ഒരിക്കല്‍ പോലും സഞ്ജയ് ദത്തിനെ കണ്ടിട്ടില്ലാത്ത നിഷ പാട്ടീലിന്റെ ഈ പ്രവര്‍ത്തി താരത്തില്‍ വളരെയധികം ഞെട്ടലുണ്ടാക്കി.

മുംബൈയില്‍ നിന്നുള്ള 62കാരിയായ നിഷ മാരകമായ രോഗവുമായി പോരാടുകയും തന്റെ സ്വത്തുക്കള്‍ മുഴുവന്‍ നടന് കൈമാറാന്‍ ബാങ്കിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തതായാണ് റിപോര്‍ട്ടുകള്‍. നടന് സ്വത്ത് എല്ലാം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിഷ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നിരവധി കത്തുകള്‍ എഴുതിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2018ല്‍, നിഷാ പാട്ടീല്‍ എന്ന ആരാധികയെ കുറിച്ച് പോലീസില്‍ നിന്ന് സഞ്ജയ് ദത്തിന് അപ്രതീക്ഷിത കോള്‍ ലഭിക്കുകയായിരുന്നു.

നിഷാ പാട്ടീലുമായി യാതൊരു പരിചയവുമില്ലാത്തതിനാല്‍ 72 കോടിയുടെ സ്വത്ത് സ്വന്തമാക്കാന്‍ താരത്തിന് പദ്ധതിയില്ല എന്ന് സഞ്ജയ് ദത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു. നിഷ പാട്ടീലിനെ തനിക്ക് വ്യക്തിപരമായി അറിയില്ല എന്നും ഈ സാഹചര്യത്തില്‍ താന്‍ വളരെയധികം വേദനിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്വത്ത് അവകാശപ്പെടാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് മാത്രമല്ല, സ്വത്തോ മറ്റേതെങ്കിലും വസ്തുവകകളോ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കുന്നതിന് ആവശ്യമായ ഏത് നിയമനടപടികളും സ്വീകരിക്കുമെന്നും താരത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ആരാധന തലയ്ക്ക് പിടിച്ചാല്‍ എന്തും ചെയ്യുന്നവരാണ് ആരാധകര്‍. സിനിമാതാരങ്ങള്‍ക്കായി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറായ ആരാധകരുണ്ട്. ഇഷ്ടതാരത്തിന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം പാലഭിഷേകം ചെയ്യുന്നതും പടക്കം പൊട്ടിക്കുന്നതും തുടങ്ങി ഒരു കാര്യവുമില്ലാതെ താരങ്ങളെ പിന്തുടരുന്നത് വരെ ഒരു കണക്കില്‍ പറയുകയാണെങ്കില്‍ സ്‌നേഹപ്രകടനമാണ്. സഞ്ജയ്‌യോടുള്ള ആരാധികയുടെ ഈ സ്‌നേഹപ്രകടനം ആഘോഷമാക്കുകയാണ് സൈബര്‍ ലോകം.

അതേസമയം, നാല് പതിറ്റാണ്ടിലേറെയായി ബോളിവുഡില്‍ സജീവമായ സഞ്ജയ് ദത്ത് 135ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെജിഎഫ്: രണ്ടാം ഭാഗത്തില്‍ അധീരയായി തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരെ ഞെട്ടിച്ച താരം തമിഴിലും വില്ലന്‍ കഥാപാത്രങ്ങളില്‍ തിളങ്ങുന്നുണ്ട്. വിജയ് നായകനായ ലിയോ എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. രവീണ ടണ്ടനൊപ്പം ബിനോയ് ഗാന്ധി സംവിധാനം ചെയ്ത ‘ഗുഡ്ചാഡി’ എന്ന സിനിമയിലാണ് സഞ്ജയ് ദത്ത് അവസാനമായി അഭിനയിച്ചത്. ധ്രുവ സര്‍ജ, ശില്‍പ ഷെട്ടി കുന്ദ്ര, വി രവിചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ‘കെഡി – ദി ഡെവിള്‍’ എന്ന പാന്‍-ഇന്ത്യ ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത് . കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പ്രേം ആണ്. 1970കളിലെ ബാംഗ്ലൂരില്‍ നടന്ന യഥാര്‍ത്ഥസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം