എന്തിനാണ് സ്ത്രീകളോട് ഇത് ആവര്‍ത്തിക്കുന്നത്? ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്മാരോട് ചോദിക്കൂ: തബു

താരങ്ങളുടെ പ്രതിഫലത്തിലെ വിവേചനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടുന്നത് നടിമാരാണെന്ന് തബു. നടിമാര്‍ക്കാണ് കുറവ് പ്രതിഫലം ലഭിക്കുന്നത് എന്ന് അറിയാവുന്നവര്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നതിന് എന്തിനാണ് എന്നാണ് തബു ചോദിക്കുന്നത്. പ്രതിഫലത്തിലെ വിവേചനത്തെ കുറിച്ച് കൂടുതല്‍ പണം ലഭിക്കുന്ന നടന്‍മാരോടാണ് ചോദിക്കേണ്ടത് എന്നാണ് തബു പറയുന്നത്.

”പ്രതിഫലത്തിലെ വിവേചനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ എപ്പോഴും നേരിടുന്നത് നടിമാരാണ്. മാധ്യപ്രവര്‍ത്തകര്‍ എപ്പോഴും ഈ ചോദ്യങ്ങള്‍ സ്ത്രീകളോട് മാത്രമാണ് ചോദിക്കുന്നത്. നിങ്ങള്‍ക്ക് അറിയാം നടന്മാരെക്കാളും കുറവ് പ്രതിഫലമാണ് സിനിമയില്‍ നടിമാര്‍ക്ക് ലഭിക്കുന്നതെന്ന്. ഇത് അറിഞ്ഞിട്ടും എന്തിനാണ് വീണ്ടും ആവര്‍ത്തിച്ച് ചോദിക്കുന്നത്.”

”ഈ ചോദ്യം നടന്മാരോടും അവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന ആളുകളോടുമാണ് ചോദിക്കേണ്ടത്. എന്തുകൊണ്ട് ചോദിക്കുന്നില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതെന്ന് നടന്മാരോട് ചോദിക്കാത്തത്” എന്നാണ് ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ തബു പറഞ്ഞത്.

അതേസമയം അജയ് ദേവ്ഗണ്‍ നായകനായ ‘ഔറോന്‍ മേം കഹാന്‍ ദം താ’ ആണ് തബുവിന്റെ ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ സായ് മഞ്ചരേക്കര്‍, ശന്തനു മഹേശ്വരി, ജിമ്മി ഷെര്‍ഗില്‍,സയാജി ഷിന്‍ഡെ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ