ഷാരൂഖ് സിനിമകള്‍ ഞാന്‍ വേണ്ടെന്ന് വച്ചു, അയാളും അങ്ങനെ ചെയ്തിട്ടുണ്ട്..; തുറന്നു പറഞ്ഞ് തബു

ബോളിവുഡില്‍ പ്രമുഖ താരങ്ങളുടെയെല്ലാം കൂടെ അഭിനയിച്ച സൂപ്പര്‍ നായികയാണ് തബു എങ്കിലും ഷാരൂഖ് ഖാനൊപ്പം ഇതുവരെ താരം അഭിനയിച്ചിട്ടില്ല. അതിന്റെ കാരണത്തെ കുറിച്ചാണ് നടി ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുന്നത്. ഷാരൂഖ് നായകനാകുന്ന സിനിമ താന്‍ നിരസിച്ചിട്ടുണ്ട്, അതുപോലെ തന്നെ ഷാരൂഖും വേണ്ടെന്ന് വച്ചിട്ടുണ്ട് എന്നാണ് തബു പറയുന്നത്.

”ഞാന്‍ പ്രൊഡ്യൂസറോ ഡയറക്ടറോ സ്‌ക്രിപ്റ്റ് റൈറ്ററോ അല്ല. ഷാരൂഖ് ഖാന്‍ ആരുടെ കൂടെയാണ് സിനിമ ചെയ്യുന്നതെന്നും എനിക്ക് അറിയാന്‍ സാധിക്കില്ല. എനിക്ക് വരുന്ന സ്‌ക്രിപ്റ്റിന് മാത്രമെ എനിക്ക് യെസ് ഓര്‍ നോ പറയാന്‍ സാധിക്കുകയുള്ളൂ. എനിക്കും ഷാരൂഖിനും സിനിമ ഓഫറുകള്‍ വന്നിട്ടുണ്ട്.”

”ഞാന്‍ ചിലതൊക്കെ ഒഴിവാക്കിയിട്ടുണ്ട്, അദ്ദേഹവും ഒഴിവാക്കിയിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്” എന്നാണ് തബു ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ തബു പറയുന്നത്. അതേസമയം, ഷാരൂഖ് ഖാന്റെ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തില്‍ തബു മുഖം കാണിച്ചിരുന്നു. ‘ഓം ശാന്തി ഓം’ എന്ന ഗാനരംഗത്തില്‍ ഒരു സെക്കന്‍ഡ് ഷാരൂഖിനൊപ്പം തബു ചുവടുവയ്ക്കുന്നുണ്ട്.

‘ക്രൂ’ ആയിരുന്നു തബുവിന്റെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. അജയ് ദേവ്ഗണിനൊപ്പമുള്ള ‘ഓറോം മേം കഹാ ധം ദാ’ ആണ് തബുവിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. നിലവില്‍ ഇന്ത്യന്‍ സിനിമയും കടന്ന് ഹോളിവുഡില്‍ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ് തബു. ഡ്യൂണ്‍ പരമ്പരയിലെ പുതിയ ചിത്രത്തിലാണ് തബു അഭിനയിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ