എന്തുകൊണ്ട് രഹസ്യ വിവാഹം? ഒന്നും പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല! കാരണം പറഞ്ഞ് തപ്‌സി

അധികമാരെയും അറിയിക്കാതെ ആയിരുന്നു നടി ത്പസി പന്നുവിന്റെയും ബാഡ്മിന്റണ്‍ പരിശീലകനായ മതിയാസ് ബോയ്‌യുടെയും വിവാഹം. ഉദയ്പൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളെയോ മാധ്യമങ്ങളെയോ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല.

വളരെ രഹസ്യമായി നടത്തിയ വിവാഹചടങ്ങിലെ ചിത്രങ്ങള്‍ പോലും തപ്‌സിയോ മത്തിയാസോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. ഇതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് തപ്‌സി ഇപ്പോള്‍. തന്റെ വ്യക്തി ജീവിതം പൊതുമധ്യത്തില്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന് താല്‍പര്യമില്ല എന്നാണ് തപ്‌സി പറയുന്നത്.

”എന്റെ വ്യക്തി ജീവിതത്തില്‍ മറ്റുള്ളവരുടെ ഇടപെടല്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. ഒരു പബ്ലിക്ക് വ്യക്തി വിവാഹിതയാകുമ്പോള്‍ നടക്കുന്ന സൂക്ഷ്മ പരിശോധകളെയും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് ഇത് എന്നില്‍ തന്നെ സൂക്ഷിച്ചുവച്ചത്. എപ്പോഴും അതു രഹസ്യമാക്കി തന്നെ വെക്കും എന്നല്ല.”

”വിവാഹം ഒരു പൊതു കാര്യമാക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. കാരണം വിവാഹ വിശേഷങ്ങള്‍ മറ്റുള്ളവര്‍ എങ്ങനൊയിരിക്കും കാണുക എന്നതിനെ കുറിച്ച് ആശങ്കപ്പെടാന്‍ എനിക്ക് വയ്യ. ഇപ്പോള്‍ എനിക്ക് സന്തോഷിക്കാനാണ് ഇഷ്ടം” എന്നാണ് തപ്‌സി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

വിവാഹ ചിത്രങ്ങള്‍ തപ്‌സി പങ്കുവച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോ വൈറലാണ്. വിവാഹ ദിവസം സിംപിള്‍ ഡിസൈനിലുള്ള ചുവപ്പ് നിറത്തിലുള്ള അനാര്‍ക്കലി സെറ്റാണ് തപ്‌സി ധരിച്ചത്. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തപ്‌സിയും മത്തിയാസും വിവാഹിതരായത്.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്