'ആന്റി' എന്ന് വിളിച്ചു, നാലു വയസുകാരനെ അസഭ്യം പറഞ്ഞ് സ്വര ഭാസ്‌ക്കര്‍

ചാറ്റ് ഷോക്കിടെ നാല് വയസുകാരനെ അസഭ്യം പറഞ്ഞതില്‍ ബോളിവുഡ് താരം സ്വര ഭാസ്‌ക്കറിനെതിരെ സോഷ്യല്‍ മീഡിയ. “സണ്‍ ഓഫ് അബിഷ്” എന്ന പരിപാടിക്കിടെ കരിയറിന്റെ തുടക്കകാലത്ത് ബാലതാരത്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ചപ്പോഴാണ് മോശം പദങ്ങള്‍ ഉപയോഗിച്ച് സ്വര നാല് വയസുകാരനെ സംബോധന ചെയ്തത്.

കരിയറിന്റെ തുടക്കത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോള്‍ “ആന്റി” എന്ന് വിളിച്ചതായും തുടക്കത്തില്‍ തന്നെ ഇങ്ങനെ വിളിക്കുകയാണെങ്കില്‍ തന്റെ സ്ഥിതി എന്താവുമെന്ന് വിചാരിച്ചതായും സ്വര പറഞ്ഞു. “”കുട്ടി ടോയ്‌ലറ്റില്‍ പോകണമെന്ന് വാശി പിടിച്ചു. കുട്ടിക്ക് ടോയ്‌ലറ്റില്‍ പോകണമെന്ന് ഞാന്‍ മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ ഇവിടെ തന്നെ എല്ലാം കഴിഞ്ഞെന്ന് പറഞ്ഞു. ഞാന്‍ വീട്ടില്‍ ചെന്നിട്ട് ഫിനോയിലില്‍ കുളിക്കുകയായിരുന്നു”” എന്നും സ്വര പറഞ്ഞു.

ചാറ്റ് ഷോയുടെ വീഡിയോ പ്രചരിച്ചതോടെ ട്വിറ്ററില്‍ ട്രോളുകളും നിറഞ്ഞു. “സ്വര ആന്റി” എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ നിറയുകയായിരുന്നു. നിയമാവകാശ സംരക്ഷണ ഫോറം എന്‍ജിഒ ദേശീയ ബാലാവകാശ കമ്മീഷനില്‍ സ്വരക്കെതിരെ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്