'തലയില്‍ ചാണകം മാത്രമുള്ളവര്‍ മറ്റെന്ത് പറയാനാണ്?'; പ്രഗ്യ സിംഗ് ഠാക്കൂറിന് എതിരെ സ്വര ഭാസ്‌കര്‍

ദിവസവും ഗോമൂത്രം കുടിച്ചതിനാലാണ് കോവിഡ് വരാതിരുന്നത് എന്ന ബി.ജെ.പി എംപി പ്രഗ്യ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനയെ പരിഹസിച്ച് നടി സ്വര ഭാസ്‌കര്‍. മനസില്‍ ചാണകം മാത്രമുള്ളവര്‍ ഇത് അല്ലാതെ മറ്റെന്ത് പറയാനാണ് എന്ന് സ്വര ചോദിക്കുന്നു.

“”ചാണകം, മൂത്രം എന്നല്ലാതെ മറ്റൊന്നിനെ കുറിച്ചും ഇവര്‍ ചിന്തിക്കാറില്ല. അല്ല തലയില്‍ ചാണകമുള്ളവര്‍ വേറെന്ത് പറയാനാണ്. അവര്‍ രാജ്യത്തെയും ചാണകമാക്കി മാറ്റും”” എന്നാണ് സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗോമൂത്രം കുടിക്കുന്നത് ശ്വാസകോശ അണുബാധയില്‍ നിന്നും സംരക്ഷിക്കുമെന്നും കോവിഡ് വൈറസില്‍ നിന്നും രക്ഷ നേടാമെന്നും പ്രഗ്യാ സിംഗ് ഠാക്കൂര്‍ പറഞ്ഞത്. ഭോപ്പാലില്‍ ഒരു പരിപാടിക്കിടെയാണ് പ്രഗ്യാ സിംഗ് ഇക്കാര്യം പറഞ്ഞത്.

ഗോമൂത്രം കുടിക്കുന്നതിനാല്‍ താന്‍ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോവിഡിനെതിരായ ഗോമൂത്ര, ചാണക ചികിത്സ ശാസ്ത്രീയമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്