ഗാനം കാണിച്ച് പറ്റിച്ചു; ഷാരൂഖ് ചിത്രത്തിന് എതിരെ പ്രേക്ഷക പരാതി, യാഷ് രാജ് ഫിലിംസിന് ചുമത്തിയ പിഴ സുപ്രീംകോടതി ഒഴിവാക്കി

യാഷ് രാജ് ഫിലിംസിനെതിരെ ഉപഭോക്തൃ കോടതി ചുമത്തിയ പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഷാറൂഖ് ഖാന്‍ ചിത്രം ‘ഫാന്‍’ പ്രമോയിലും ട്രെയ്ലറിലും കാണിച്ച ഗാനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഉപഭോക്തൃകോടതി പിഴ ചുമത്തിയത്.

2016ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രമോയിലുണ്ടായിരുന്ന ‘ജബ്ര ഫാന്‍’ എന്ന ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പാട്ടിന്റെ ജനപ്രീതി കാരണമാണ് കുടുംബസമേതം സിനിമകാണാന്‍ പോയതെന്നും സിനിമയില്‍ പാട്ടില്ലാത്തത് കുട്ടികളെ ഏറെ വിഷമിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സ്വദേശിയായ അഫ്രീന്‍ ഫാത്തിമ സൈദി സമര്‍പ്പിച്ച പരാതിയിലായിരുന്നു ഉപഭോക്തൃ കോടതിയുടെ വിധി.

10,000 രൂപ പിഴ ചുമത്തുകയും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താത്തത് കാഴ്ചക്കാരെ വഞ്ചിക്കുന്ന സമീപനമാണെന്നായിരുന്നു ഉപഭോക്തൃ കോടതിയുടെ നിരീക്ഷണം. എന്നാല്‍, ഇത് ഭരണഘടനയുടെ 19(1) വകുപ്പ് പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് യാഷ് രാജ് ഫിലിംസ് സുപ്രീംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ചിത്രത്തിന്റെ പ്രമോഷന്‍ മാത്രം ലക്ഷ്യമിട്ട് പുറത്തിറക്കിയതാണ് ഗാനമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി പിഴ ചുമത്തിയ നടപടി സ്റ്റേ ചെയ്തത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍