ഹലോ സണ്ണി ലിയോണ്‍ അല്ലേ...?; ദിനംപ്രതി നൂറുകണക്കിന് ഫോണ്‍ കോളുകള്‍; നട്ടംതിരിഞ്ഞ് യുവാവ്

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പൊല്ലാപ്പിലായിരിക്കുകയാണ് ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാള്‍. സണ്ണി ലിയോണിന്റെ നമ്പര്‍ അല്ലേ എന്ന് ചോദിച്ച് രാത്രിയും പകലും എന്നില്ലാതെ നൂറുകണക്കിന് പേരാണ് ഫോണ്‍വിളിക്കുകയും മെസേജുമായി യുവാവിനെ വട്ടം ചുറ്റിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസായ സണ്ണി ലിയോണിന്റെ ഒരു പഞ്ചാബി സിനിമയാണ് യുവാവിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

സണ്ണി ലിയോണി അഭിനയിച്ച അര്‍ജുന്‍ പാട്യാല എന്ന ചിത്രം കഴിഞ്ഞ വാരമാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം തന്റെ നമ്പറാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പര്‍ പറയുന്നുണ്ട്. ഈ നമ്പരിലേക്കാണ് സണ്ണി ലിയോണല്ലേ എന്നു ചോദിച്ചുള്ള കോളുകളുടെ പ്രവാഹം. എന്തായാലും ചിത്രത്തിന്റെ അണിയറക്കാരുടെ അശ്രദ്ധമൂലം ഇപ്പോള്‍ കഷ്ടപ്പെടുന്നത് പുനീതാണ്.

ഫോണ്‍ വിളി ശല്യമായി മാറിയതോടെ പുനീത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫോണ്‍ വിളികള്‍ക്ക് കുറവില്ല. ബിസ്‌നസ്‌കാരനായ പുനീതിന് ബിസിനസിനെ ബാധിക്കുന്നതിനാല്‍ നമ്പര്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. രണ്ട് ദിവസമായി ജോലിക്ക് പോകാനോ ശരിക്ക് ഉറങ്ങാനോ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. രാജ്യത്തിനുള്ളില്‍ നിന്ന് മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ഫോണ്‍ വരുന്നുണ്ടെന്നാണ് പുനീത് പറയുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്