'കാമസൂത്രം' അടിസ്ഥാനപ്പെടുത്തി വെബ് സീരീസ് ഒരുങ്ങുന്നു; നായിക സണ്ണി ലിയോണ്‍

വാത്സ്യായനന്‍ രചിച്ച കാമസൂത്രം അടിസ്ഥാനമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. ഏക്താ കപൂര്‍ നിര്‍മ്മിക്കുന്ന സീരീസില്‍ സണ്ണി ലിയോണാണ് നായികയായി എത്തുക എന്നാണ് വിവരം. സണ്ണിയും എക്തയും മറ്റ് അണിയറപ്രവര്‍ത്തകരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നു വരികയാണ്. എന്നാല്‍ വേഷത്തോട് സണ്ണി ലിയോണ്‍ സമ്മതം മൂളിയോ എന്ന കാര്യം വ്യക്തമല്ല.

13-ാം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ രാജാക്കന്മാരുടെ വിവാഹം ചെയ്യാത്ത പങ്കാളികളായി ജീവിച്ചു പോന്ന സ്ത്രീകളെ കുറിച്ചുള്ള സാങ്കല്‍പ്പിക കഥയാവും ഈ വെബ് സീരീസ് കൊണ്ട് പറയാന്‍ ഉദ്ദേശിക്കുന്നത്. രാഗിണി എംഎംഎസ് എന്ന ചിത്രത്തില്‍ സണ്ണിയും ഏക്തായും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. വാത്സ്യായനന്‍ രചിച്ച കാമസൂത്രം പരക്കെ അറിയപ്പെടുന്നത് ലൈംഗികതയുടെ പ്രമാണഗ്രന്ഥം എന്നാണെങ്കിലും ജീവനകലയെ പറ്റിയുള്ള ആധികാരിക വിശകലനം ആണിത്.

നേരത്തെ ഹോളിവുഡ്-ബോളിവുഡ് സംവിധായിക മീരാ നായരാണ് കാമസൂത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചിത്രം സംവിധാനം ചെയ്തത്. 1996-ലായിരുന്നു ഇത്. രേഖ, ഇന്ദിരാ വര്‍മ്മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ “കാമസൂത്ര-എ ടെയില്‍ ഒഫ് ലവ്” എന്ന പേരില്‍ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Latest Stories

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ