അയാള്‍ എന്നെ ചതിക്കുകയായിരുന്നു, വിവാഹത്തിന് മുമ്പ് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ലെന്ന് അവന്‍ പറഞ്ഞു: സണ്ണി ലിയോൺ

തന്റെ ആദ്യ പാട്ണര്‍ വിവാഹത്തിന് മുമ്പ് ചതിച്ചുവെന്ന് നടി സണ്ണി ലിയോൺ. ഒരു ഡേറ്റിംഗ് റിയാലിറ്റി ഷോയിലാണ് താരം സംസാരിച്ചത്. ഡാനിയേല്‍ വെബ്ബര്‍ ആണ് സണ്ണിയുടെ ഭര്‍ത്താവ്. ഡാനിയേലിന് മുമ്പ് തനിക്ക് മറ്റൊരു കാമുകന്‍ ഉണ്ടായിരുന്നുവെന്നും വിവാഹത്തിന് രണ്ട് മാസം മുമ്പാണ് അയാള്‍ തന്നെ ചതിക്കുകയാണെന്ന് മനസിലായത് എന്നുമാണ് താരം പറയുന്നത്.

മറ്റൊരാളുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്തോ കുഴപ്പമുണ്ടെന്നും അവന്‍ തന്നെ ചതിക്കുകയാണെന്നും ഒരു തോന്നലുണ്ടായിരുന്നു. എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അവനോട് ചോദിച്ചു, ‘ഇല്ല ഞാന്‍ നിന്നെ സ്‌നേഹിക്കുന്നില്ല’ എന്നാണ് അവന്‍ മറുപടി പറഞ്ഞത്.

ഇത് നടന്നത് ഞങ്ങളുടെ വിവാഹത്തിന് രണ്ട് മാസം മുമ്പായിരുന്നു. ഹവായിയിലെ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് ആയിരുന്നു പ്ലാന്‍ ചെയ്തത്. വസ്ത്രങ്ങള്‍ അടക്കം എല്ലാം സെറ്റ് ചെയ്തിരുന്നു. ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയാണത്. എന്നാല്‍ അതിന് ശേഷം ദൈവം എനിക്ക് വേണ്ടി അതിശയകരമായ കാര്യം ചെയ്തു.

ഒരു മാലാഖയെയാണ് എനിക്ക് തന്നത്, എന്റെ ഇപ്പോഴത്തെ ഭര്‍ത്താവ്. എന്റെ അച്ഛന്‍ മരിച്ചപ്പോഴും അമ്മ മരിച്ചപ്പോഴുമെല്ലാം അദ്ദേഹം എനിക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് സണ്ണി പറയുന്നത്. 2011ല്‍ ആണ് ഡാനിലേല്‍ വെബറും സണ്ണി ലിയോണും വിവാഹിതരാകുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.

അതേസമയം, കരണ്‍ജിത് കൗര്‍ വൊഹ്‌റ എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ത്ഥ പേര്. കാനഡയിലേക്ക് കുടിയേറിയ ഇന്ത്യന്‍ കുടുംബമാണ് സണ്ണി ലിയോണിന്റേത്. പോണ്‍ താരമായിരുന്ന സണ്ണി പിന്നീട് ബോളിവുഡില്‍ ശ്രദ്ധ നേടുകയായിരുന്നു. നിലവില്‍ ബോളിവുഡിലെ മിന്നും താരമാണ് സണ്ണി ലിയോണി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ