'ജയിലറി'നെ മലര്‍ത്തിയടിച്ച് 'ഗദര്‍ 2'; സണ്ണി ഡിയോളിന്റെ പ്രതിഫല കണക്ക് പുറത്ത്

‘പഠാന്’ ശേഷം ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റ് ആയി സണ്ണി ഡിയോളിന്റെ ‘ഗദര്‍ 2’. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ് ചിത്രങ്ങള്‍ പരാജയമായിടത്താണ് ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ച് ഷാരൂഖിന് പിന്നാലെ സണ്ണി ഡിയോളും എത്തിയത്. 631 കോടിക്ക് മുകളിലാണ് ഗദര്‍ 2 ബോക്‌സോഫീസില്‍ നിന്നും നേടിയത്.

ചിത്രത്തില്‍ താര സിംഗ് എന്ന കഥാപാത്രമായാണ് സണ്ണി ഡിയോള്‍ എത്തിയത്. ചിത്രത്തിനായി സണ്ണി ഡിയോള്‍ വാങ്ങിയത് 20 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് താരം പ്രതിഫലം 50 കോടിയിലേക്ക് ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇക്കാര്യം താരം സ്ഥിരീകരിച്ചിട്ടില്ല. പ്രതിഫലം എന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും ഏറ്റവുമടുത്ത ആളുകളോട് പോലും ആരുമത് തുറന്ന് പറയാറില്ലെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളുടെ ചോദ്യത്തിന് സണ്ണി ഡിയോള്‍ നല്‍കിയ മറുപടി.

സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമിട്ട് ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തിയ ചിത്രം ചലച്ചിത്രലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു. 2001ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ സീക്വല്‍ ആണ് ഗദര്‍ 2. ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും മാത്ര ചിത്രം ഇതുവരെ നേടിയത്് 487.65 കോടിയാണ്.

ആഗോള ബോക്‌സോഫീസില്‍ നിന്ന് ചിത്രം ആകെ 631.80 കോടി നേടിയെന്നാണ് ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അതേസമയം, ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ‘ജയിലര്‍’ 600 കോടിക്ക് അടുത്താണ് തിയേറ്ററില്‍ നിന്നും നേടിയത്. ജയിലറിനെ കടത്തിവെട്ടിയിരിക്കുകയാണ് ഗദര്‍ 2.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ