ഷാരൂഖ് ഖാനുമായി സംസാരിച്ചിട്ട് 16 വര്‍ഷം; പ്രശ്‌നത്തെ കുറിച്ച് വെളിപ്പെടുത്തി സണ്ണി ഡിയോള്‍

16 വര്‍ഷമായി സണ്ണി ഡിയോളും ഷാരൂഖ് ഖാനും സംസാരിച്ചിട്ട്. ഇരു താരങ്ങളും തമ്മിലുള്ള പ്രശ്‌നം ബോളിവുഡില്‍ പരസ്യമായ രഹസ്യമാണ്. 1993ല്‍ യഷ് ചോപ്ര സംവിധാനം ചെയ്ത ‘ഡര്‍’ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും മിണ്ടാതായത്.

അന്ന് പുതുമുഖമായ ഷാരൂഖ് ഖാന് ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയതില്‍ സണ്ണി ഡിയോളിന് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ താനും ഷാരൂഖ് ഖാനുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സണ്ണി ഡിയോള്‍ ഇപ്പോള്‍.

”ഷാരൂഖ് ഗദര്‍ 2 കണ്ടു. ചിത്രം കാണുന്നതിന് മുമ്പ് അദ്ദേഹം എന്നെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. സിനിമ കാണുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അന്ന് ഞാന്‍ ഷാരൂഖിനോട് നന്ദി പറയുകയും ചെയ്തു. അതിന് ശേഷമാണെന്ന് തോന്നുന്നു ഗദര്‍ 2നെക്കുറിച്ച് ട്വീറ്റ് ചെയ്തത്.”

”വളരെ സന്തോഷമുണ്ട്. ഞാനും ഷാരൂഖും ഫോണില്‍ സംസാരിക്കാറുണ്ട്. ഞങ്ങളുടേതായ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞു പോയ പ്രശ്‌നങ്ങളെ സമയം സുഖപ്പെടുത്തും” എന്നാണ് സണ്ണി ഡിയോള്‍ പറയുന്നത്. 16 വര്‍ഷമായി ഷാരൂഖ് ഖാനുമായി സംസാരിക്കാത്തതിനെ കുറിച്ചും സണ്ണി പറഞ്ഞു.

”ഞാന്‍ അദ്ദേഹത്തിനോട് സംസാരിക്കാത്തതല്ല, അധികം ആളുകളോട് ഇടപഴകുന്ന ആളല്ല ഞാന്‍. പിന്നെ ഞങ്ങള്‍ അധികം കണ്ടുമുട്ടാറില്ലായിരുന്നു” എന്നാണ് സണ്ണി ഡിയോള്‍ പറയുന്നത്. അതേസമയം, സണ്ണിയുടെ ഗദര്‍ 2, 500 കോടിയിലേക്ക് കുതിക്കുകയാണ്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രം നേടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ