തൊടരുത്.., നാടോടി സ്ത്രീകളോട് മാറിനില്‍ക്കാന്‍ പറഞ്ഞ് സണ്ണി ഡിയോള്‍; വിമര്‍ശനം

തെന്നിന്ത്യയില്‍ ‘ജയിലര്‍’ ആണ് സൂപ്പര്‍ ഹിറ്റ് എങ്കില്‍ ബോളിവുഡില്‍ ‘ഗദര്‍ 2’ ആണ് ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നത്. 263.48 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ഗദര്‍ ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിക്കുന്നുണ്ടെങ്കിലും നായകന്‍ സണ്ണി ഡിയോളിന് ഇപ്പോള്‍ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്.

സെല്‍ഫിക്കായി വന്ന നാടോടി സ്ത്രീകളോടാണ് സണ്ണി ഡിയോള്‍ ‘എന്നെ തൊടരുതെന്ന’ നിലയില്‍ പെരുമാറിയത്. സ്ത്രീകളുടെ കൂട്ടത്തിലുള്ളൊരു പുരുഷന്‍ സെല്‍ഫി എടുക്കുന്നുണ്ട്. ഇതിലേക്കാണ് സ്ത്രീകള്‍ ഇടിച്ചുകയറിയത്. ഇത് നടന് ഇഷ്ടപ്പെട്ടില്ല.

പിന്നാലെ വേണ്ട എന്ന രീതയില്‍ ആംഗ്യം കാണിക്കുകയും ചെയ്തു. താരത്തിന്റെ അംഗരക്ഷകന്‍ സ്ത്രീകളെ മാറ്റി. താരം അവിടെ കൂടി നിന്ന ക്യാമറകള്‍ക്ക് നമസ്‌കാരം പറഞ്ഞ് കാറില്‍ കയറുകയും ചെയ്തു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഒരു നിലക്കും ന്യായീകരിക്കാവുന്നതല്ല സണ്ണിയുടെ പെരുമാറ്റം എന്ന കമന്റുകളാണ് ഉയരുന്നത്. സാധാരണക്കാരോട് നല്ല രീതിയില്‍ പെരുമാറണം എന്നൊക്കെയുള്ള കമന്റുകളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. അതേസമയം, 2001ല്‍ ഇറങ്ങിയ ഗദര്‍ സിനിമയുടെ തുടര്‍ച്ചയാണ് ഗദര്‍ 2.

ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തിയ ചിത്രം അനില്‍ ശര്‍മ്മയാണ് സംവിധാനം ചെയ്തത്. അമീഷ പട്ടേല്‍, ഉത്കര്‍ഷ് ശര്‍മ്മ, സിമ്രത് കൗര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാരൂഖ് ചിത്രം ‘പഠാന്’ പിന്നാലെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിട്ടുണ്ട് ഗദര്‍ 2.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ