വീണ്ടും കൈത്താങ്ങായി സോനു സൂദ്; ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങി താരം

ആന്ധ്ര പ്രദേശില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി നടന്‍ സോനു സൂദ്. ആന്ധ്രയിലെ കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലും നെല്ലൂരിലെ ആത്മകുര്‍ ജില്ലാ ആശുപത്രിയിലുമാണ് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും സോനു ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിരുന്നു. നിരവധി പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്. നേരത്തെ 22 കോവിഡ് രോഗികള്‍ക്കായി ബംഗ്ലൂരുവിലെ ആശുപത്രിയില്‍ സോനു ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചിരുന്നു.

കോവിഡ് ഒന്നാം ഘട്ടത്തിലും രാജ്യത്തിന് കൈത്താങ്ങായ താരമാണ് സോനു സൂദ്. നിരവധി ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബസ്, ട്രെയ്ന്‍, ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തി സോനു നാടുകളിലേക്ക് അയച്ചത്. കോവിഡ് മുന്‍ നിര പോരാളികള്‍ക്കായി ഭക്ഷണവും താമസ സൗകര്യവും താരം ഒരുക്കിയിരുന്നു.

ഏപ്രിലില്‍ താരത്തിനും കോവിഡ് ബാധിച്ചിരുന്നു. ഏപ്രില്‍ 17ന് കോവിഡ് പൊസിറ്റീവായ താരം 23ന് രോഗമുക്തി നേടി. കോവിഡ് വാക്‌സിനെ കുറിച്ച് ജനങ്ങളെ അവബോധരാക്കാനായി സഞ്ജീവനി വാക്‌സിന്‍ ചലഞ്ചും സോനു പങ്കുവച്ചിരുന്നു.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര