ഈ സന്ദേശങ്ങള്‍ അദ്ദേഹം ഒരുപാട് പേര്‍ക്ക് അയച്ചിട്ടുണ്ട്, വാര്‍ത്താ ചാനലുകള്‍ അശ്ലീലമാകുന്നു; റിയക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളെ കുറിച്ച് മഹേഷ് ഭട്ടിന്റെ ഭാര്യയും മകളും

സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി റിയ ചക്രബര്‍ത്തിയുടെയും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നതില്‍ പ്രതികരിച്ച് ഭാര്യ സോണി റസ്ദാനും മകള്‍ പൂജ ഭട്ടും. റിയക്ക് അയച്ച അതേ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് മാധ്യമങ്ങള്‍ ഏറ്റവും വലിയ സ്‌ഫോടനാത്മകമായി അവതരിപ്പിച്ച സന്ദേശങ്ങള്‍ എനിക്കും അയച്ചിട്ടുണ്ടെന്ന് പൂജ പറയുന്നു.

മാത്രമല്ല ഇതേ സന്ദേശങ്ങള്‍ അതേ ദിവസം (ജൂണ്‍ 8) തന്നെ ഒരുപാട് പേര്‍ക്ക് അയച്ചതായും ട്വിറ്ററിലും ഈ സന്ദേശങ്ങള്‍ പങ്കുവച്ചതായും പൂജ ട്വിറ്ററില്‍ കുറിച്ചു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് സോണി റസ്ദാന്റെ പ്രതികരണം. അത് സത്യമാണെന്നും തങ്ങള്‍ക്കും എല്ലാ ദിവസവും അത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നതായും സ്‌ക്രീന്‍ ഷോര്‍ട്ട് പങ്കുവച്ച് സോണി ട്വീറ്റ് ചെയ്തു.

“”അതെ സത്യമാണ്. ഇതാ എന്റേത്. ഞങ്ങള്‍ക്ക് എല്ലാ ദിവസവും അത് ലഭിക്കുന്നുണ്ട്. കെട്ടിച്ചമച്ചത് അല്ലാത്ത വാര്‍ത്തകള്‍ എന്നാണ് ചാനലുകള്‍ നല്‍കുക. പലതും സ്റ്റാര്‍ഡസ്റ്റ്, സിനെ ബ്ലിറ്റ്‌സ് എന്നിവയേക്കാളും അശ്ലീല പതിപ്പുകളായി മാറിയെന്ന് തോന്നുന്നു”” എന്നാണ് സോണിയുടെ ട്വീറ്റ്. ജൂണ്‍ 8-ന് സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മഹേഷ് ഭട്ടിന് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്തു വന്നത്.

“ഐഷ മുന്നോട്ട് യാത്ര തുടരുകയാണ്..സര്‍..ഉറച്ചൊരു മനസോടെയും ആശ്വാസത്തോടെയും”” എന്ന് കുറിച്ചാണ്സന്ദേശം ആരംഭിക്കുന്നത്. മഹേഷ് ഭട്ട് നിര്‍മിച്ച “ജലേബി” എന്ന സിനിമയില്‍ റിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഐഷ. “”ഞങ്ങളുടെ അവസാനത്തെ കോള്‍ എനിക്കൊരു വേക്കപ്പ് കോളായിരുന്നു. നിങ്ങള്‍ എന്റെ മാലാഖയാണ്, അന്നും ഇന്നും നിങ്ങള്‍ എനിക്കൊപ്പമുണ്ട്”” എന്നാണ് റിയ അയച്ച സന്ദേശങ്ങള്‍.

“തിരിഞ്ഞ് നോക്കരുത്. നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്. നിന്റെ പിതാവിനോടുളള സ്നേഹം അറിയിക്കുന്നു. അദ്ദേഹമിപ്പോള്‍ സന്തോഷവാനായിരിക്കും”” എന്നാണ് മഹേഷ് ഭട്ടിന്റെ മറുപടി. “”താങ്കള്‍ എന്റെ പിതാവിനെ കുറിച്ച് അന്ന് പറഞ്ഞിട്ടുള്ളതാണ് എന്നെ കൂടുതല്‍ ശക്തയാക്കിയത്, അതാണ് ധൈര്യമേകിയത്. അദ്ദേഹം അതിന് നന്ദി അറിയിക്കുന്നു, എപ്പോഴും ഏറെ പ്രത്യേകതയുള്ളയാളാണ് താങ്കള്‍”” എന്ന് റിയ മറുപടിയും നല്‍കിയിട്ടുണ്ട്.

“താങ്കള്‍ വീണ്ടും എന്റെ ചിറകുകള്‍ സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു…” എന്നും റിയ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. നീ എന്റെ കുഞ്ഞല്ലേ, ഞാന്‍ പ്രകാശിതനാകുന്നു എന്ന് മഹേഷ് ഭട്ട് മറുപടിയും നല്‍കിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക