ഈ അഹങ്കാരിക്ക് ചെരുപ്പിട്ട് കൊടുക്കാന്‍ പോലും വേണം സഹായി; സോനം കപൂറിനെതിരെ വിമര്‍ശനം

ബോളിവുഡ് നടി സോനം കപൂറിന്റെ ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. യോഗ ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ നടി കുനിഞ്ഞ് ചെരുപ്പ് എടുക്കാന്‍ മടിക്കുന്നതും ഒടുവില്‍ അടുത്ത് നിന്ന ചെറുപ്പക്കാരനെ കൊണ്ട് തന്റെ ചെരിപ്പ് എടുപ്പിക്കുന്നതുമാണ് വീഡിയോയില്‍.

വീഡിയോ വൈറലായതോടെ നടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത് . സോനത്തിന് പണത്തിന്റെ അഹങ്കാരമാണെന്നാണ് പലരും കമന്റിലൂടെ കുറിച്ചത്. പണം ഉള്ളതുകൊണ്ടാണല്ലോ ഇങ്ങനെ ചെരുപ്പ് പോലും മറ്റൊരാളെ കൊണ്ട് എടുപ്പിക്കുന്നത് എന്ന തരത്തിലും വീഡിയോ കണ്ട പ്രേക്ഷകര്‍ പ്രതികരിച്ചു.

സോനം കപൂറിന്റേതായി ഒരിടവേളയ്ക്ക് ശേഷമെത്താനിരിക്കുന്ന ചിത്രമാണ് ‘ബ്ലൈന്‍ഡ്’. സോനം കപൂര്‍ നായിയാകുന്ന പുതിയ ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും. ചിത്രം ഡയറക്ട് ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഷോം മഖിജയാണ് ‘ബ്ലൈന്‍ഡ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇതേ പേരിലുള്ള കൊറിയന്‍ ത്രില്ലര്‍ സിനിമയാണ് സോനം കപൂര്‍ നായികയായി ബോളിവുഡില്‍ എത്തുന്നത്. ഗൈരിക് സര്‍ക്കാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സീരിയല്‍ കില്ലറിനെ കുറിച്ച് അന്വേഷിക്കുന്ന ഒരു ബ്ലൈന്‍ഡ് പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ