വിവാഹം കഴിഞ്ഞ് ഒരാഴ്ച തികഞ്ഞില്ല, അതിന് മുമ്പേ ഗര്‍ഭിണി! ആശുപത്രിയിലെത്തി സൊനാക്ഷിയും സഹീറും

വിവാഹം കഴിഞ്ഞ് ഒരാഴ്ചയാകുന്നതിന് മുമ്പേ നടി സൊനാക്ഷി സിന്‍ഹ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍. സൊനാക്ഷിയും ഭര്‍ത്താവ് സഹീര്‍ ഇക്ബാലും ആശുപത്രി സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ എത്തിയിരിക്കുന്നത്. ഇരുതാരങ്ങളുടെയും വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വെള്ള നിറത്തിലെ മെഴ്സിഡസ് കാറില്‍ എത്തിയ ദമ്പതികള്‍ ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഇതോടെയാണ് സൊനാക്ഷി ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയത്. എന്നാല്‍ ഇത് പതിവ് മെഡിക്കല്‍ ചെക്കപ്പ് ആകാനേ സാധ്യതയുള്ളു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അതേസമയം, ഏവ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു സൊനാക്ഷിയും സഹീറും വിവാഹിതരായത്. നടനും മോഡലുമായ സഹീര്‍, പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാല്‍ രതനാസിയുടെ പുത്രനാണ്. മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്ന് ഗോസിപ്പുകള്‍ എത്തിയിരുന്നു.

എന്നാല്‍ ഇത് തള്ളിക്കളഞ്ഞ് ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു. തനിക്ക് ഒരൊറ്റ മകള്‍ മാത്രമാണുള്ളതെന്നും അവളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് താന്‍ നില്‍ക്കുകയെന്നും ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കിയിരുന്നു. വിവാഹം സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരിക്കുമെന്നും സൊനാക്ഷി മതപരിവര്‍ത്തനം നടത്തുകയില്ലെന്നും സഹീറിന്റെ പിതാവും വ്യക്തമാക്കിയിരുന്നു.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍