'പീഡിക്കപ്പെട്ട ശേഷം നടന്‍മാരുടെ മുറിയില്‍ നിന്ന് അപമാനത്തോടെ ഇറങ്ങിപ്പോകുന്ന നടിമാരെ കണ്ടിട്ടുണ്ട്'

പീഡിക്കപ്പെട്ട ശേഷം വലിയ താരങ്ങളുടെ മുറിയില്‍ നിന്ന് അപമാനത്തോടെ ഇറങ്ങിപ്പോകുന്ന നടിമാരെ താന്‍ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം സോമി അലി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് സംസാരിക്കവെയാണ് സിനിമയിലെ ദുരനുഭവങ്ങളെ കുറിച്ച് സോമി അലി വ്യക്തമാക്കിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് മുഴുവന്‍ ഒരു മുന്നറിയിപ്പാണ്. സ്ത്രീയാകട്ടെ, പുരുഷനാകട്ടെ, സിനിമയില്‍ എല്ലാവര്‍ക്കും ഭയമില്ലാതെ സ്വതന്ത്ര്യമായി ജോലി ചെയ്യാന്‍ സാധിക്കണം. ഞാന്‍ അഭിനയിക്കുന്ന കാലത്ത് പലരും പറഞ്ഞിട്ടുണ്ട്, മുന്നേറണമെങ്കില്‍ പലരുടെയും ഹോട്ടല്‍ സ്യൂട്ടിലേക്ക് കയറി ചെല്ലണമെന്ന്.

സിനിമയിലെ വലിയ താരങ്ങളുടെ മുറിയില്‍ നിന്ന് അപമാനത്തോടെ വേദനയോടെ ഇറങ്ങിപ്പോകുന്ന നടിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാന്യമായി ജീവിക്കുന്നു എന്ന് അവകാശപ്പെടുന്ന പലരും വേട്ടക്കാരുടെ കൂട്ടത്തിലുണ്ട് എന്നും സോമി അലി പറഞ്ഞു.

1990കളില്‍ ബോളിവുഡില്‍ തിളങ്ങിയിരുന്ന നടിയായിരുന്നു സോമി അലി. ക്രിഷന്‍ അവതാര്‍, ആന്തോളന്‍, മാഫിയ ചുപ് എന്നീ സിനിമകളില്‍ വേഷമിട്ട നടി സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം 1999ല്‍ അമേരിക്കിലേക്ക് തിരിച്ചു പോവുകയായിരുന്നു.

നിലവില്‍ നോ മോര്‍ ടിയേഴ്സ് എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന സ്ഥാപിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് നടി. ഗാര്‍ഹിക പീഡനം, മനുഷ്യക്കടത്ത്, ലൈംഗിക പീഡനം തുടങ്ങിയവയുടെ ഇരകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് നോ മോര്‍ ടിയേഴ്സ് സ്ഥാപിച്ചത്.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി