രോഹിത് ഷെട്ടിയുടെ 'രാമായണം' അല്ലെങ്കില്‍ 'കോപ് യൂണിവേഴ്‌സ്'; കലിയുഗത്തിലെ രാവണനായി അര്‍ജുന്‍, സീത കരീന, ഹനുമാനും ജടായുവും ലോഡിംഗ്, 'സിങ്കം എഗെയ്ന്‍' ട്രെയ്‌ലര്‍

രോഹിത് ഷെട്ടി കോപ് യൂണിവേഴ്‌സില്‍ നിന്നും എത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘സിങ്കം എഗെയ്ന്‍’ ട്രെയ്‌ലര്‍ പുറത്ത്. രാമായണ കഥ പുനരാവിഷ്‌കരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥ. അഞ്ച് മിനുറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ സിനിമയുടെ കഥ മുഴുവന്‍ പറയുന്നുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയ്‌ലര്‍ ആണിത്.

കലിയുഗത്തിലെ രാമനായി അജയ് ദേവ്ഗണ്‍ എത്തുമ്പോള്‍, രാവണനായി അര്‍ജുന്‍ കപൂര്‍ ആണ് വേഷമിടുന്നത്. ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്ന ട്രെയ്‌ലറില്‍ കൊടൂര വില്ലനായാണ് അര്‍ജുനെ അവതരിപ്പിച്ചിരിക്കുന്നത്. കരീന കപൂറും ദീപിക പദുക്കോണുമാണ് ചിത്രത്തിലെ നായികമാര്‍. അജയ് ദേവ്ഗണിന്റെ ഭാര്യ ആയാണ് കരീന വേഷമിടുന്നത്. ലേഡി സിങ്കം എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

ലക്ഷ്മണന്‍ റെഫറന്‍സുമായി ടൈഗര്‍ ഷ്രോഫും, ഹനുമാനായി രണ്‍വീര്‍ സിംഗും, ജടായുവായി അക്ഷയ് കുമാറും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇതുവരെ നാല് ചിത്രങ്ങളാണ് കോപ് യൂണിവേഴ്‌സ് ഫ്രാഞ്ചെസിയില്‍ എത്തിയിട്ടുള്ളത്. അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രങ്ങളായിരുന്നു ഇവ.

‘സിങ്കം’, ‘സിങ്കം റിട്ടേണ്‍സ്’, ‘സിംബ’, ‘സൂര്യവംശി’ എന്നീ ചിത്രങ്ങളാണ് രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ കോപ് യൂണിവേഴ്‌സ് സിനിമകള്‍. സിങ്കം എഗെയ്ന്‍ ചിത്രത്തില്‍ ജാക്കി ഷ്രോഫ്, ദയാനന്ദ് ഷെട്ടി, ശ്വേത തിവാരി, രവി കിഷന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ദംബങ് സിനിമയിലെ ഛുല്‍ബുല്‍ പാണ്ഡെയായി സല്‍മാന്‍ ഖാന്‍ അതിഥിവേഷത്തില്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സൂര്യയുടെ ഹിറ്റ് ചിത്രം ‘സിങ്ക’ത്തിന്റെ റീമേക്ക് ആണ് അജയ് ദേവഗണിനെ നായകനാക്കി രോഹിത് ഷെട്ടി ഒരുക്കിയ സിങ്കം. 2014ല്‍ സിങ്കം റിട്ടേണ്‍സ് എത്തി. പിന്നീട് 2018ല്‍ സിംബ എന്ന ചിത്രം എത്തി. രണ്‍വീര്‍ സിങ് ആയിരുന്നു നായകന്‍. 2021ല്‍ അക്ഷയ് കുമാറും ഈ യൂണിവേഴ്‌സില്‍ ചേര്‍ന്നു. 350 കോടിയാണ് ‘സിങ്കം എഗെയ്ന്‍’ സിനിമയുടെ ബജറ്റ്. നവംബര്‍ ഒന്നിനാണ് റിലീസ്.

Latest Stories

'അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട, വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്'; വി ഡി സതീശൻ

'ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായില്ല, അറസ്റ്റുകൾ ബാക്കി'; ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍