ഉയരത്തിന്റെ പേരില്‍ പരിഹാസം, തെലുങ്ക് സെറ്റില്‍ മോശം അനുഭവം; വെളിപ്പെടുത്തി നടി ശ്വേത ബസു

ഉയരത്തിന്റെ പേരില്‍ എന്നും താന്‍ പരിഹസിക്കപ്പെടാറുണ്ടെന്ന് നടി ശ്വേത ബസു പ്രസാദ്. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്വേത ബസു. വര്‍ഷങ്ങള്‍ നീണ്ട സിനിമാ കരിയറിലുണ്ടായ മോശം അനുഭവമാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്വേതയുടെ വെളിപ്പെടുത്തല്‍.

തന്റെ രൂപത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ഉയരത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് ശ്വേത പറയുന്നത്. ”ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് എന്റെ ഉയരത്തിന്റെ പേരില്‍ എല്ലാവരും എന്നെ പരിഹസിച്ചത്. കാരണം നായകന് ആറടിയോളം ഉയരമുണ്ടായിരുന്നു. എനിക്ക് ആകട്ടെ അഞ്ചടി രണ്ടിഞ്ചും മാത്രം.”

എന്നാല്‍ നായകന് ഉയരം മാത്രമേ ഉണ്ടായിരുന്നുള്ളു. തെലുങ്ക് ഭാഷ വശമില്ലായിരുന്നു. അതിനാല്‍ കൂടുതല്‍ റീടേക്കുകള്‍ വേണ്ടിവന്നു. തനിക്കും തെലുങ്ക് വലിയ വശമില്ലെങ്കിലും വേഗത്തില്‍ ഭാഷ കൈകാര്യം ചെയ്യാന്‍ പറ്റിയെന്നും ശ്വേത വ്യക്തമാക്കി. അതേസമയം, 2008ല്‍ കൊത്ത ബംഗരു ലോകം എന്ന ചിത്രത്തിലൂടെയാണ് ശ്വേത തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ജിയോ ഹോട്ട്സ്റ്റാര്‍ ഹിന്ദി സീരിസായ ‘യൂപ്സ് അബ് ക്യാ’ ആണ് നടിയുടെ പുതിയ പ്രോജക്ട്. ഫെബ്രുവരി 20 മുതലാണ് സീരിസ് സ്ട്രീമിങ് ആരംഭിക്കുന്നത്. 2022ല്‍ പുറത്തിറങ്ങിയ ഇന്ത്യ ലോക്ഡൗണ്‍ ആണ് ശ്വേതയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തുടര്‍ന്ന് ശ്വേത സീരിസുകളില്‍ സജീവമാവുകയായിരുന്നു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും