ശ്രദ്ധ കപൂർ പ്രണയത്തിൽ തന്നെ! ഫോൺ വാൾപേപ്പറിൽ കെട്ടിപ്പിടിച്ചുള്ള ചിത്രം; വൈറലായി വീഡിയോ

നടി ശ്രദ്ധ കപൂർ  രാഹുൽ മോഡിയുമായി പ്രണയത്തിലാണ് എന്ന വാർത്ത കഴിഞ്ഞ കുറച്ച് കാലമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇരുവരും ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെങ്കിലും അടുത്തിടെ വിവിധ പരിപാടികളിൽ ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നു. ഇപ്പോഴിതാ ശ്രദ്ധയുടെ ഫോൺ വാൾപേപ്പർ ആണ് വൈറലായിരിക്കുന്നത്.

ആരാധകരും ഫോട്ടോഗ്രാഫർമാരും ശ്രദ്ധയെ വളഞ്ഞ് അവരോടൊപ്പം ഫോട്ടോകളും വീഡിയോകളും എടുക്കാൻ എത്തിയപ്പോൾ കണ്ട ഫോൺ വാൾപേപ്പർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ രാഹുൽ മോഡി ശ്രദ്ധയെ പിന്നിൽ നിന്ന് കെട്ടിപ്പിടിക്കുന്ന ഒരു റൊമാന്റിക് മിറർ സെൽഫി കാണാം. ഈ ഫോട്ടോയും വീഡിയോയും ആണ് ഇപ്പോൾ ഇരുവരും പ്രണയത്തിലാണ് എന്ന് ഉറപ്പിക്കുന്ന തരത്തിൽ പ്രചരിക്കുന്നത്.

ശ്രദ്ധയും രാഹുലും അടുത്തിടെ അഹമ്മദാബാദിലെ ഒരു വിവാഹ വേദിയിലും ഒരുമിച്ച് കാണപ്പെട്ടിരുന്നു. ഇരുവരും നിൽക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തു. 2024-ൽ അനന്ത് അംബാനിയുടെ വിവാഹത്തിൽ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് ഡേറ്റിംഗ് കിംവദന്തികൾ ആദ്യം ഉയർന്നത്. അതിനുശേഷം ഒരു സുഹൃത്തിന്റെ വിവാഹം ഉൾപ്പെടെ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി