താലിബാന്‍ സ്റ്റൈല്‍ രാജ്യത്ത് നടപ്പാവില്ല; ദീപികയെ പിന്തുണച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

ദീപിക പദുക്കോണിനെ പിന്തുണച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നടിയെയും സിനിമയെയും ബഹിഷ്‌കരിക്കണമെന്ന ആവശ്യം തെറ്റാണെന്നും “താലിബാനി” രീതിയില്‍ രാജ്യം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നും രാജ്യസഭാ അംഗവും ശിവസേന മുഖപത്രമായ സാംനയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ റാവത്ത് പറഞ്ഞു.

“”നടിയെയും സിനിമയെയും ബഹിഷ്‌കരിക്കണമെന്ന ആവശ്യം തെറ്റാണ്. “താലിബാനി” രീതിയില്‍ രാജ്യം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല”” എന്ന് റാവത്ത് പിടിഐയോട് പറഞ്ഞു. ജെഎന്‍യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുക്കോണ്‍ ക്യാമ്പസിലെത്തിയത് വിവാദമായിരുന്നു.

താരത്തിന്റെ പുതിയ ചിത്രം “ചപാകി”ന്റെ പ്രൊമോഷനായി എത്തിയതാണെന്നും ചിത്രം ബഹിഷ്‌ക്കരിക്കണമെന്നും ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ ആഹ്വാനം ചെയ്തിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ അതിജീവനകഥയാണ് ചപക് പറയുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍