രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയാറാണ്, പക്ഷെ ഒരു നിബന്ധനയുണ്ട്..: ഷെര്‍ലിന്‍ ചോപ്ര

രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ഷെര്‍ലിന്‍ ചോപ്ര നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച നടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മറുപടി നല്‍കിയത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അതെ എന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്.

‘എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിച്ചുകൂടാ?’ എന്ന മറുചോദ്യവും ഷെര്‍ലിന്‍ ഉന്നയിച്ചു. വിവാഹം കഴിക്കുകയാണെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ടാവുമെന്നും നടി പറഞ്ഞു. വിവാഹത്തിന് ശേഷവും ചോപ്ര എന്ന പേര് മാറ്റില്ലെന്ന് ഷെര്‍ലിന്‍ പറഞ്ഞു.

രാഹുല്‍ നല്ലൊരു വ്യക്തിയാണ് എന്നും ഷെര്‍ലിന്‍ പറഞ്ഞു. നടിയെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. രാഖി സാവന്തിന്റെ സഹോദരിയെ പോലുണ്ട്, ഷെര്‍ലിനെ വിവാഹം കഴിച്ച് രാഹുല്‍ ജീവിതം പാഴാക്കില്ല എന്നിങ്ങനെയുള്ള പരിഹാസ കമന്റുകളാണ് നിറയുന്നത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി