'അവള്‍ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും എനിക്ക് അറിണ്ട, എന്റെ പോരാട്ടം മറ്റൊന്നിന് വേണ്ടിയാണ്'; ഏറ്റുമുട്ടി ഷെര്‍ലിന്‍ ചോപ്രയും രാഖി സാവന്തും

മീടൂ ആരോപണ വിധേയനായ സംവിധായകന്‍ സാജിദ് ഖാന്റെ ബിഗ് ബോസ് എന്‍ട്രിയെ ചൊല്ലി നടിമാരായ ഷെര്‍ലിന്‍ ചോപ്രയും രാഖി സാവന്തും തമ്മിലുള്ള വാക്കുതര്‍ക്കം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സാജിദ് ഖാന്‍ ബിഗ് ബോസ് എന്‍ട്രിക്കെതിരെയാണ് ഷെര്‍ലിന്‍ രംഗത്തെത്തിയത് എങ്കില്‍ സംവിധായകനെ പിന്തുണച്ചു കൊണ്ടാണ് രാഖി എത്തിയത്.

തന്റെ പോരാട്ടം രാഖി സാവന്തുമായി അല്ല അവരോട് മാറി നില്‍ക്കാന്‍ പറയണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷെര്‍ലിന്‍ ഇപ്പോള്‍. ”എന്റെ പോരാട്ടം അവരോട് അല്ല. അവള്‍ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും എനിക്ക് അറിണ്ട. അവളുമായി ബന്ധപ്പെട്ട ഒരു കാര്യവും എനിക്ക് പറയാനില്ല. അവള്‍ വെറുതെ ഇടംകോലിടുകയാണ്.”

”ലൈംഗിക ചൂഷണത്തിനും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും എതിരെയാണ് ഈ പോരാട്ടം. അവള്‍ എന്താണ് ചെയ്യുന്നത്? ലൈംഗിക കുറ്റവാളികള്‍ക്ക് എതിരെ പ്രതിഷേധിക്കുന്നവരെ അവള്‍ എതിര്‍ക്കുന്നു” എന്നാണ് ഷെര്‍ലിന്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.

നേരത്തെയും ഷെര്‍ലിന്‍ രാഖി സാവന്തിനെതിരെ രംഗത്തെത്തിയിരുന്നു. അവരുടെ എല്ലാ കാമുകന്മാരും ഭര്‍ത്താന്‍മാരും അവരെ ടൈംപാസിന് വേണ്ടി കൊണ്ടു നടക്കുന്നതാണ്. ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണം. 31 കിലോ മേക്കപ്പും കഷണ്ടി മറയ്ക്കാന്‍ മുടിയും ഫിറ്റ് ചെയ്ത് നടക്കുകയാണ് രാഖി എന്നാണ് ഷെര്‍ലിന്‍ തുറന്നടിച്ചത്.

അതേസമയം, മീടൂ ആരോപണ വിധേയനായ സംവിധായകനെ ബിഗ് ബോസില്‍ കൊണ്ടുവന്നത് പലരെയും ചൊടിപ്പിച്ചിരുന്നു. ഷെര്‍ലിന്‍ ചോപ്ര, തനുശ്രീ ദത്ത, സോന മഹാപത്ര എന്നിങ്ങനെ നിരവധി നടിമാരാണ് സാജിദ് ഖാനെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയത്.

രാജ്യത്ത് മീടൂ കാമ്പയിന്‍ ശക്തമായ കാലത്ത് തന്നെ സാജിദ് ഖാന്‍ ആരോപണവിധേയനായിരുന്നു. ഓഡിഷന്റെ പേരില്‍ വിളിച്ചു വരുത്തിയാണ് പീഡനം എന്നാണ് ഇരകള്‍ പറയുന്നത്. ബോളിവുഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത ഒരു നടിയും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ