ബോളിവുഡിന് കനത്ത പ്രഹരം; പത്താനും ചോര്‍ന്നു

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ ഇന്നലെയാണ് റിലീസിനെത്തിയത്. മികച്ച പ്രതികരണം നേടി ആദ്യ ദിനം മുന്നേറുമ്പോള്‍ ഇപ്പോള്‍ പത്താന്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കൂടി എത്തുകയാണ്. തമിഴ് റോക്കേഴ്‌സ്, ഫില്‍മിസില്ല, ഫില്‍മിറാപ്പ് തുടങ്ങി നിരവധി ടൊറന്റ് പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ പതിപ്പ് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ഒരു മുഴുനീള ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പത്താന്‍. ഏറെ നാളുകള്‍ക്ക് ശേഷം ഷാരൂഖ് ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ വ്യാജ പതിപ്പിന്റെ ചോര്‍ച്ച ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിക്കുമോ എന്നതാണ് അണിയാറക്കാര്‍ അശങ്കയോടെ നോക്കിക്കാണുന്നത്.

വലിയ വിവാദങ്ങള്‍ക്കിടയിലാണ് പത്താന്‍ റിലീസിനെത്തിയത്. വലിയ സ്വീകാര്യതയും പിന്തുണയുമാണ് ഇന്ത്യന്‍ സിനിമാ ലോകം ചിത്രത്തിന് നല്‍കുന്നത്. തീവ്രവാദത്തിനെതിരേയുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഷാരൂഖ് ഖാനും ദീപികയും രക്ഷകരായും ജോണ്‍ എബ്രഹാം വില്ലനായും വേഷമിടുന്നു. ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്ര കൂടിയാണ് പത്താന്‍.

ഇന്ത്യയ്ക്ക് പുറത്ത് 2500 സ്‌ക്രീനുകളിലാണ് സിനിമയ്ക്ക് ലഭിച്ചത്. ആഗോള തലത്തില്‍ 7700 സ്‌ക്രീനുകളില്‍ പ്രദര്‍ശനം നട്ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ