'ഭ്രമയുഗ'ത്തിന്റെ ട്രെന്‍ഡ് പിന്തുടര്‍ന്ന് ബോളിവുഡും; ഞെട്ടിക്കുന്ന 'ശെയ്താന്‍', പോസ്റ്റര്‍ വൈറല്‍

‘ഭ്രമയുഗ’ത്തിന്റെ ട്രെന്‍ഡ് പിന്തുടര്‍ന്ന് ബോളിവുഡും. ബോളിവുഡില്‍ നിന്നുള്ള ഒരു ഹൊറര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അജയ് ദേവ്ഗണ്‍, ജ്യോതിക, മാധവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ശെയ്ത്താന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിലെ വില്ലനായ മാധവന്റെ ലുക്ക് ആണ് എത്തിയിരിക്കുന്നത്. നീല കണ്ണുകളുള്ള മാധവന്റെ രൗദ്ര ഭാവമാണ് ചിത്രത്തിലുള്ളത്. ‘ഈ ശെയ്താന്റെ കണ്ണില്‍ നിന്ന് അകുന്ന് നില്‍ക്കൂ’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അജയ് ദേവ്ഗണ്‍ കുറിച്ചത്. മാര്‍ച്ച് 8ന് ആണ് ശെയ്താന്‍ റിലീസ് ചെയ്യുക.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ് ശെയ്താന്‍. ദേവ്ഗണ്‍ ഫിലിംസിന്റെ ബാനറില്‍ അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‌ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം അമിത് ത്രിവേദി.

അതേസമയം, ‘കാതല്‍’ എന്ന ചിത്രത്തിന് ശേഷം ജ്യോതികയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ശെയ്താന്‍. ഹൊറര്‍ എലമെന്റ്‌സോടെ എത്തിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ‘ഭോല’ ആയിരുന്നു അജയ് ദേവ്ഗണിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും